GeneralLatest NewsNEWSTV Shows

‘ലാലേട്ടന്‍ ഇത്രയേറെ പൊട്ടിത്തെറിക്കണമെങ്കില്‍ അവര്‍ ചെയ്ത തെറ്റിന്റെ ആഴം ഓരോരുത്തരും ചിന്തിക്കണം’

നേരിട്ട് നോമിനേഷനിലേക്ക് പ്രവേശിച്ച രണ്ടു കൂട്ടരെയും പ്രേക്ഷകര്‍ രക്ഷിക്കട്ടെ

ജനപ്രീതിയിൽ മുന്നിട്ടു നിൽക്കുന്ന ടെലിവിഷൻ ഷോകളിൽ ഒന്നാണ് മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് സീസണ്‍ 3. കഴിഞ്ഞ ദിവസം ഷോയിൽ മോഹൻലാൽ മത്സരാർത്ഥികളോട് പൊട്ടിത്തെറിച്ചിരുന്നു. അതിനെക്കുറിച്ചു നടി അശ്വതി പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

കുറിപ്പ്:

‘ഇന്ന് ‘വാഴുന്നവന്‍/വള്‍ ആരാരോ’ വീഴുന്നവന്‍/വീഴുന്നവള്‍ ആരാരോ’ എന്തായാലും ലാലേട്ടന്‍ പ്രതീക്ഷകള്‍ ഒട്ടും തകര്‍ത്തില്ല. കഴിഞ്ഞ രണ്ടു സീസണിലും പ്രശ്നങ്ങള്‍ ഉണ്ടായെങ്കിലും ഇത്രേം ടെന്‍സ്ഡ് ആയ ലാലേട്ടനെ കണ്ടിട്ടില്ല. പൊതുവെ സൗമ്യനാണെന്ന് കേട്ടിട്ടുള്ള അദ്ദേഹം ഇത്രയേറെ പൊട്ടിത്തെറിക്കണമെങ്കില്‍ അവര്‍ ചെയ്ത തെറ്റിന്റെ ആഴം ഇനി ആ വീട്ടിലേക്കു കയറി ചെല്ലാന്‍ പോകുന്ന ഓരോരുത്തരും ചിന്തിക്കണം.

അപ്പൊ നേരിട്ട് നോമിനേഷനിലേക്ക് പ്രവേശിച്ച രണ്ടു കൂട്ടരെയും പ്രേക്ഷകര്‍ രക്ഷിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു. പെട്ടത് ബാക്കിയുള്ളവര്‍ ആണ് ഇനിയാരെ എടുത്തിട്ട് നോമിനേറ്റ് ചെയ്യും. എല്ലാരും കൂടെ ക്യാപ്റ്റന്‍സി പോരായിരുന്നു എന്നും പറഞ്ഞു സൂര്യയെ ചെയ്യാതിരുന്നാല്‍ കൊള്ളാം. പുതിയ രണ്ടു പേര് കൂടെ അകത്തേക്ക് കയറി, മണികുട്ടനെ നോട്ടമിട്ടു കൊണ്ട് ഏയ്ഞ്ചല്‍ തോമസ് ആന്‍ഡ് ചൊറിഞ്ഞാല്‍ തിരിച്ചു മാന്താന്‍ രമ്യ പണിക്കര്‍.

read also:മര്യാദയ്ക്ക് ഭക്ഷണം പോലുമില്ലാതെ എട്ട് ദിവസം, സ്വർണ്ണം കടത്താൻ നിർബന്ധിച്ചു; ഞെട്ടിക്കുന്ന അനുഭവ കഥ പറഞ്ഞ് എയ്ഞ്ചല്‍

കുട്ടികള്‍ രണ്ടുപേരും അവരവര്‍ക്കു പരിചയമുള്ളവരെയും ഇഷ്ട്ടമുള്ളവരുടെയും അടുത്ത് പോയി സംസാരിക്കുന്നതെ കണ്ടുള്ളു. അതിന്റെ അനന്തര ഫലം കുട്ടികള്‍ അറിയും എന്നത് ചിലരുടെ മുഖഭാവത്തില്‍ നിന്നു മനസ്സിലായി. കഴിഞ്ഞ രണ്ടു സീസണിലും പരിചിത മുഖങ്ങള്‍ ഒരുപാടാരുന്നു. പുതിയ ആള്‍ക്കാര്‍ വരട്ടെ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായി മാറട്ടെ അല്ലെ? എങ്ങനെ ആയാലും ദിസ് ഷോ മസ്റ്റ് ഗോ ഓണ്‍’. എന്നുമാണ് അശ്വതി പറയുന്നത്.

Related Articles

Post Your Comments


Back to top button