CinemaGeneralLatest NewsMollywoodNEWSWOODs

‘സക്കറിയ’യായി എത്തി ബിജു മേനോൻ; ബെസ്റ്റ് കഥാപാത്രമാകുമിതെന്ന് ആരാധകർ

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന ബിജു മേനോൻ കഥാപാത്രത്തിന്‍റെ കാരിക്കേച്ചർ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ബിജു മേനോനും പാർവതിയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് “ആർക്കറിയാം”. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററും ടീസറുകളും ആദ്യ ഗാനവുമൊക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഉലകനായകൻ കമൽഹാസ്സനും ഫഹദ് ഫാസിലും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് “ആര്‍ക്കറിയാം”.

Read Also:‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ തിരക്കഥയാക്കിയപ്പോഴുണ്ടായ പ്രധാന പ്രശ്നത്തെക്കുറിച്ച് എം.മുകുന്ദന്‍

തികച്ചും വേറിട്ടൊരു കഥാപാത്രമായാണ് ചിത്രത്തിൽ ബിജു മേനോൻ പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് പ്രതീക്ഷയുള്ള ചിത്രമാണിതെന്ന് ബിജു മേനോൻ നേരത്തേ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. വയോധികന്‍റെ വേഷത്തിലാണ് ബിജു മേനോൻ ഈ ചിത്രത്തിൽ എത്തുന്നത് .

Read Also: ‘Tസുനാമി’യുടെ കഥ പ്രിയദര്‍ശനും സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു: ലാല്‍

ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്ന ബിജു മേനോൻ കഥാപാത്രത്തിന്‍റെ കാരിക്കേച്ചർ പോസ്റ്ററാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രശസ്ത ഛായാഗ്രാഹകരില്‍ ഒരാളായ സനു ജോണ്‍ വര്‍ഗ്ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.

shortlink

Related Articles

Post Your Comments


Back to top button