CinemaGeneralLatest NewsNEWSSocial Media

“ആ ചിത്രത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു”; ആസ്വദിച്ച് ചെയ്ത ചിത്രത്തെ കുറിച്ച് പറഞ്ഞ് ദുൽഖർ സൽമാൻ

പ്രണയത്തിന് പ്രാധാന്യമുള്ള, ത്രില്ലര്‍ സ്വഭാവമുള്ള ഈ ചിത്രത്തെ മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒരുപ്പോലെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു

ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം “കണ്ണും കണ്ണും കൊള്ളൈയടിത്താൽ” പുറത്തിറങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. ഈ അവസരത്തിൽ നടൻ ദുൽഖർ സൽമാൻ തന്‍റെ സിനിമയുമായി ബന്ധപ്പെട്ട വിശേഷം പങ്കുവെച്ചിരിക്കുകയാണ്.

Read Also: ‘സക്കറിയ’യായി എത്തി ബിജു മേനോൻ; ബെസ്റ്റ് കഥാപാത്രമാകുമിതെന്ന് ആരാധകർ

ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം ഋതു വര്‍മയാണ് നായികയായി എത്തിയിരുന്നത്. ദുല്‍ഖറിന്‍റെ അഞ്ചാമത്തെ തമിഴ് ചിത്രമായിരുന്നു “കണ്ണും കണ്ണും കൊള്ളൈയടിത്താൽ”.

https://www.facebook.com/DQSalmaan/posts/271792874305422

Read Also: ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’ തിരക്കഥയാക്കിയപ്പോഴുണ്ടായ പ്രധാന പ്രശ്നത്തെക്കുറിച്ച് എം.മുകുന്ദന്‍

താൻ വർക്ക് ചെയ്ത സിനിമകളിൽ ഏറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന് ദുൽഖർ സൽമാൻ ഫേസ്ബുക്കിൽ കുറിച്ചു. ടീമിലെ എല്ലാവരോടും വലിയ സ്നേഹമെന്നും ഒരുപാടിഷ്ടത്തോടെ സിനിമയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഒരുപാട് നന്ദിയെന്നും ദുൽഖർ പറഞ്ഞു. ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ പങ്കുവെച്ചിട്ടുണ്ട്.

Read Also: ‘Tസുനാമി’യുടെ കഥ പ്രിയദര്‍ശനും സിനിമയാക്കാന്‍ ആഗ്രഹിച്ചിരുന്നു: ലാല്‍

ദുല്‍ഖറിന്‍റെ 25-ാമത്തെ ചിത്രമാണ് “കണ്ണും കണ്ണും കൊള്ളൈയടിത്താൽ”. പ്രണയത്തിന് പ്രാധാന്യമുള്ള, ത്രില്ലര്‍ സ്വഭാവമുള്ള ഈ ചിത്രത്തെ മലയാളി പ്രേക്ഷകരും തമിഴ് പ്രേക്ഷകരും ഒരുപ്പോലെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button