GeneralLatest NewsMollywoodNEWSSocial Media

ഭാവനയുടേയും നവീന്റേയും ജീവിതത്തിലേക്ക് പുതിയ അതിഥി എത്തുന്നു ; ആശംസകളുമായി ആരാധകർ

ഇനിയുള്ള യാത്രയില്‍ ഇവര്‍ക്ക് കൂട്ടായി ഈ അതിഥി കൂടിയുണ്ടാവും

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തിലും അന്യഭാഷയിലുമായി നിരവധി സിനിമകളിൽ ഭാവന അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവമല്ലെങ്കിലും കന്നഡ സിനിമകളിൽ ഭാവന ഇപ്പോഴും അഭിനയിക്കുന്നുണ്ട്. നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ ഭർത്താവ്. നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഭാവനയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.


പുത്തന്‍ ബെന്‍സ് സ്വന്തമാക്കിയിരിക്കുകയാണ് ഭാവനയും നവീനും. താക്കോല്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഇവരുടെ ചിത്രം ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയുള്ള യാത്രയില്‍ ഇവര്‍ക്ക് കൂട്ടായി പുതിയ ബെന്‍സുണ്ടാവുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് ഇവരുടെ നേട്ടത്തിന് ആശംസ അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button