CinemaGeneralLatest NewsMovie GossipsNEWSTollywood

ദൃശ്യം ടു തെലുങ്ക് റീമേക്ക് ; ചിത്രീകരണം മാര്‍ച്ച് അഞ്ച് മുതല്‍ ഹൈദരാബാദില്‍

തെലുങ്ക് റീമേക്ക് ഉടൻ തുടങ്ങുമെന്ന് പൂജാ ചിത്രങ്ങള്‍ പങ്കുവെച്ച് ജിത്തുജോസഫ് അറിയിച്ചു

ഗംഭീര വിജയം നേടി ദൃശ്യം 2 മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുകയാണ്. വെങ്കിടേഷ് നായകനാകുന്ന ചിത്രം ജിത്തുജോസഫ് തന്നെയാണ് സംവിധാനം ചെയ്യുന്നത്. മാര്‍ച്ച് അഞ്ച് മുതല്‍ ഹൈദരാബാദില്‍ ദൃശ്യം രണ്ടിന്റെ ചിത്രീകരണം തുടങ്ങുമെന്ന് പൂജാ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച് ജിത്തുജോസഫ് അറിയിച്ചു.

ദൃശ്യം 2014ല്‍ ലാണ് തെലുങ്ക് റീമേക്ക് പുറത്തിറങ്ങിയത്. മീന നായികയും. സുപ്രീയ സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതേയുള്ളൂ. ഒന്നാം ഭാഗം പുറത്തിറങ്ങി എഴ് വര്‍ഷത്തിന് ശേഷമാണ് ദൃശ്യം ടു റിലീസായത്.

മലയാളത്തില്‍ ആദ്യമായി 50 കോടി കളക്ഷന്‍ നേടിയ ചിത്രവും കൂടുതല്‍ തിയെറ്ററുകളില്‍ കൂടുതല്‍ ഷോകള്‍ കളിച്ച സിനിമയുമാണ് ദൃശ്യം. ആമസോൺ പ്രൈം വീഡിയോയിലൂടെ ഫെബ്രുവരി 19 നാണ് ചിത്രം റിലീസ് ചെയ്തത്. ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

shortlink

Related Articles

Post Your Comments


Back to top button