CinemaGeneralLatest NewsMollywoodMovie GossipsNEWS

മോഹൻലാലിന്റെ ‘മരക്കാറും’ ഫഹദിന്റെ ‘മാലിക്കും’ ഒരേ ദിവസം ; മാലിക്കിന് ആശംസയുമായി മമ്മൂട്ടി

മോഹൻലാലിന്റേയും ഫഹദിന്റെയും ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരേ ദിവസം റിലീസിന്

ഫഹദ് ഫാസിലും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്’ റിലീസിനൊരുങ്ങുന്നു. 2021 മെയ് 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതേ ദിവസം തന്നെയാണ് മോഹൻലാലിൻറെ ബിഗ്ബജറ്റ് ചിത്രമായ മരക്കാരും റിലീസിനെത്തുന്നതുന്നത്. അതിഗംഭീര മേക്കോവറിലാണ് ചിത്രത്തിൽ ഫഹദ് എത്തുന്നത്. ഒരാളുടെ പല കാലഘട്ടങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. യുവാവായും അൻപത്തിയഞ്ചുകാരൻ സുലൈമാൻ മാലികായുമൊക്കെ ഫഹദ് ചിത്രത്തിൽ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം മമ്മൂട്ടി അടക്കമുള്ള താരങ്ങൾ ചിത്രത്തിൻ്റെ റിലീസ് തീയ്യതി അടങ്ങിയ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് അണിയറപ്രവർത്തകർക്ക് ആശംസകളറിയിക്കുകയും ചെയ്തിരുന്നു. ടേക്ക് ഓഫിനും സീയു സൂണിനും ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന സിനിമയിൽ ജോജു ജോര്‍ജ്ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തൻ, നിമിഷ സജയൻ, ചന്ദുനാഥ് തുടങ്ങി നിരവധി കഥാപാത്രങ്ങളുമുണ്ട്.

25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയ്ക്കു വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചത് വലിയ വാര്‍ത്തയായിരുന്നു. ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്‍റോ ജോസഫ് നിർമ്മിക്കുന്നതാണ് സിനിമ.സാനു ജോൺ വർഗീസ് ആണ് ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാമാണ്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് സിനിമയിൽ സംഘട്ടനം ഒരുക്കിയിട്ടുള്ളത്.

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. നൂറുകോടി മുതൽ മുടക്കിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ.

shortlink

Related Articles

Post Your Comments


Back to top button