GeneralHollywoodLatest NewsNEWSSocial Media

മൂന്നാമതും അമ്മയാകാനൊരുങ്ങി ‘വണ്ടർ വുമൺ’ ; സന്തോഷ വാർത്ത പങ്കുവെച്ച് താരം

ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഗാൽ ഗഡോട്ട് സന്തോഷ വാർത്ത പങ്കുവെച്ചത്

ലോകമൊട്ടാകെ അറിയപ്പെടുന്ന താരമാണ് വണ്ടർ വുമൺ ചിത്രത്തിലെ നായിക ഗാൽ ഗഡോട്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് ഗാൽ ഗഡോട്ട്. മൂന്നാമതും അമ്മയാകുന്നുവെന്ന സന്തോഷ വാർത്തയാണ് ഗാൽ ഗഡോട്ട് പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ഗാൽ ഗഡോട്ട് ഈ സന്തോഷ വാർത്ത പങ്കുവെച്ചത്. ഭർത്താവ് ജറോൺ വർസാനോ, മക്കളായ ആൽമ, മായ എന്നിവരാണ് ചിത്രത്തിലുള്ളത്. ഭർത്താവും മക്കളും താരത്തിന്റെ വയറ് ചേർത്ത് പിടിച്ചാണ് മനോഹരമായ കുടുംബ ചിത്രം എടുത്തിരിക്കുന്നത്. പ്രമുഖ താരങ്ങളെല്ലാം താരത്തിന് ആശംസ അറിയിച്ചിട്ടുണ്ട്.

2008 ലാണ് ഗാൽ ഗഡോട്ട് ജറോൺ വർസാനോയെ വിവാഹം ചെയ്തത്. 2011 ലാണ് ഇവർക്ക് ആദ്യ കുഞ്ഞായ ആൽമ ജനിക്കുന്നത്. 2017 ൽ രണ്ടാമത്തെ കുഞ്ഞായ മായയും പിറന്നു. വണ്ടർ വുമണിന്റെ ചിത്രീകരണ വേളയിൽ താൻ ഗർഭിണിയായിരുന്നുവെന്ന് മുമ്പൊരു അഭിമുഖത്തിൽ ഗാൽ വ്യക്തമാക്കിയിരുന്നു. ഗർഭിണിയായിരിക്കേയാണ് വണ്ടർ വുമണിലെ സുപ്രധാന ഫൈറ്റ് സീനുകളെല്ലാം ഗാൽ ഗഡോട്ട് ചെയ്തത്. 2017 ലാണ് ഗാൽ ഗഡോട്ട് നായികയായ വണ്ടർ വുമൺ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ഡിസംബറിൽ വണ്ടർ വുമൺ 1984 ഉം പുറത്തിറങ്ങി.2020 അവസാനം തന്നെ സ്വാധീനിച്ച പത്ത് സ്ത്രീകളുടെ ചിത്രങ്ങൾ ഗാൽ ഗഡോട്ട് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button