BollywoodGalleryGeneralLatest NewsMovie GossipsNEWSSocial Media

വസ്ത്രത്തിന് പകരം തലയിണയുമായി ജോൺ എബ്രഹാം ; ഡ്രസ് എവിടെ പോയെന്ന് സോഷ്യൽ മീഡിയ

ഡ്രസ് ഇടാതെ തലയിണ കൊണ്ട് നാണംമറച്ച് ഇരിക്കുന്ന ഒരു ഫോട്ടോയാണ് ജോണ്‍ പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടനാണ് ജോൺ എബ്രഹാം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് താരത്തിന്റെ വ്യത്യസ്തമായ ഒരു ചിത്രമാണ്. ജോണ്‍ എബ്രഹാം തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡ്രസ് ഇടാതെ തലയിണ കൊണ്ട് നാണംമറച്ച്
ഇരിക്കുന്ന ഒരു ഫോട്ടോയാണ് ജോണ്‍ പങ്കുവെച്ചിരിക്കുന്നത്.

ഏക് വില്ലന്‍ റിട്ടേണ്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാരവനില്‍ ഇരിക്കുന്ന സമയത്തെ ചിത്രമാണ് ഇത്. ഷൂട്ടിംഗിനിടെ ഡ്രസ് മാറാനായി ഇരിക്കുന്നതിനിടെയാണ് ചിത്രം എടുത്തിരിക്കുന്നത്. വസ്ത്രാലങ്കാരകന്‍ ഡ്രസുമായി എത്തുന്നത് കാത്തിരിക്കുകയാണ് ജോണ്‍. അതിനിടെ സഹായികളോ, അണിയറപ്രവര്‍ത്തകരോ എടുത്ത ചിത്രമാണ് സമൂഹമാധ്യമത്തില്‍ ഇട്ടിരിക്കുന്നത്. പലരും ഫോട്ടോയ്ക്ക് താഴെ നല്ല അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

https://www.instagram.com/p/CL5o90zleGu/?utm_source=ig_web_copy_link

കഴിഞ്ഞ ദിവസമാണ് ഏക് വില്ലന്‍ റിട്ടേണിന്റെ ചിത്രീകരണം ആരംഭിച്ച വിവരം ജോണ്‍ എബ്രഹാം പങ്കുവെച്ചത്. ദിഷ പട്ടാണി, മൊഹിത് സുരി, ഭൂഷണ്‍ കുമാര്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് ജോണ്‍ എബ്രഹാം തന്റെ പുതിയ സിനിമയുടെ വിവരം പുറത്തുവിട്ടത്.

2014ലാണ് ഏക് വില്ലന്‍ പുറത്തിറങ്ങിയത്. ശ്രദ്ധാകപൂര്‍, റിതേഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങള്‍. രണ്ടാം ഭാഗത്തില്‍ ജോണ്‍ എബ്രഹാം പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് പ്രധാന ആകര്‍ഷണം. ജോണ്‍ എബ്രഹാമിന്റെ മുംബൈ സാഗ എന്ന ഗ്യാങ്സ്റ്റര്‍ സിനിമ മാര്‍ച്ച് 19ന് റിലീസാകും. കാജല്‍ അഗര്‍വാള്‍, ജാക്കി ഷെറഫ്, സുനില്‍ ഷെട്ടി, ഇമ്രാന്‍ ഹാഷ്മി എന്നിവരാണ് മറ്റ് താരങ്ങള്‍. കൂടാതെ ഷാറൂഖ് ഖാന്‍ നായകനായ പത്താനിലും ജോണ്‍ എബ്രഹാം അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button