CinemaGeneralLatest NewsNEWSTollywood

ഗ്രാമീണ പെണ്‍കുട്ടിയായി കീര്‍ത്തി സുരേഷ് ; ‘ഗുഡ് ലക്ക് സഖിയുടെ’ റിലീസ് തീയതി പ്രഖ്യാപിച്ചു

കീര്‍ത്തി സുരേഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്

ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയുടെ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.

ഇപ്പോഴിതാ കീർത്തിയുടെ പുതുക്കിയ ചിത്രമായ ഗുഡ് ലക്ക് സഖി എന്ന സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചിരിക്കുന്നത്. ജൂണ്‍ മൂന്നിന് ആണ് ചിത്രം റിലീസ് ചെയ്യുക.

തികച്ചും ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമാകും ഗുഡ് ലക്ക് സഖിയിലേത്. തെലുങ്കിലും മലയാളത്തിലും തമിഴിലും ചിത്രമെത്തും. ഭാഗ്യമില്ലാത്ത ഒരു പെണ്‍കുട്ടിയായി മുദ്രകുത്തപ്പെടുന്ന ആളായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്റെ കഥാപാത്രം. പിന്നീട് ഒരു ഷാര്‍പ് ഷൂട്ടറായി മാറുകയും ചെയ്യുന്നുണ്ട് കീര്‍ത്തി സുരേഷിന്റെ കഥാപാത്രം എന്നാണ് റിപ്പോർട്ടുകൾ.

മികച്ച സാമൂഹ്യ പ്രതിബന്ധതയുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ നാഗേഷ് കുക്കുനൂര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദി പിനിസെട്ടി, ജഗപതി ബാബു, രാഹുല്‍ രാമകൃഷ്‍ണ, രാമ പ്രഭ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

shortlink

Related Articles

Post Your Comments


Back to top button