CinemaGeneralLatest NewsMollywoodNEWSSocial Media

നായകനായതുകൊണ്ട് മാത്രമാണ് ജീത്തു ജോസഫ് എന്നോട് ക്ലൈമാക്സ് പറഞ്ഞത് ; മോഹൻലാൽ

ക്ലൈമാക്സ് കേട്ടപ്പോള്‍ സര്‍പ്രൈസ് തോന്നിയെന്ന് മോഹൻലാൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാ വിഷയം മോഹൻലാലിൻറെ ദൃശ്യം 2 എന്ന സിനിമയെക്കുറിച്ചാണ്. സിനിമയുടെ ഒന്നാം ഭാഗത്തിനോട് തികച്ചും നീതി പുലർത്തിക്കൊണ്ടായിരുന്നു സംവിധായകൻ ജിത്തു ജോസഫ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ഏവരും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മറുപടി നൽകിയിരിക്കുകയാണ് നടൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും. രസകരമായ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് കൗതുകമുള്ള മറുപടികളായിരുന്നു നടൻ മോഹൻലാലും ജീത്തു ജോസഫും നൽകിയിരിക്കുന്നത്.

ക്ലൈമാക്സ് കേട്ടപ്പോള്‍ ആദ്യം തോന്നിയത് എന്തായിരുന്നു എന്നായിരുന്നു മോഹൻലാലിനോട് ആദ്യം ഒരാൾ ചോദിച്ചത്. ക്ലൈമാക്സ് കേട്ടപ്പോള്‍ സര്‍പ്രൈസ് തോന്നിയെന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ജോര്‍ജുകുട്ടി അത്രയ്ക്കും ബുദ്ധിമാനാണ്. നായകനായതുകൊണ്ട് മാത്രമാണ് ജീത്തു ജോസഫ് എന്നോട് ക്ലൈമാക്സ് പറഞ്ഞത്. ക്ലൈമാക്സ് നല്ലതായാല്‍ മാത്രം പോര. അത് കൃത്യമായി എക്സിക്യൂട്ട് ചെയ്യണം. ജീത്തു ജോസഫ് അത് കൃത്യമായി തന്നെ നിർവഹിച്ചിട്ടുണ്ട്, മോഹൻലാൽ പറഞ്ഞു.

ജീത്തു ജോസഫ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മീനയാണ് നായിക. സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ദൃശ്യം 2’ നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്.

shortlink

Related Articles

Post Your Comments


Back to top button