CinemaGeneralLatest NewsMollywoodNEWSSocial Media

ദൃശ്യം 2 വിൽ എനിക്ക് ഇഷ്‍ടപ്പെട്ട ട്വിസ്റ്റ് ഇതായിരുന്നു ; തുറന്നു പറഞ്ഞ് മോഹൻലാൽ

അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയത് മോഹൻലാൽ പറയുന്നു

ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം 2’ മികച്ച പ്രതികരണങ്ങളുമായി ഇന്ത്യയൊട്ടാകെ ചര്‍ച്ചയാവുകയാണ്. ദൃശ്യം റീമേക്ക് ചെയ്തതുപോലെ രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് മറ്റു അന്യഭാഷാ സിനിമ മേഖലകൾ. സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ചയ്ക്കാണ് ദൃശ്യം 2 വഴിയൊരുക്കിയിരിക്കുന്നത്. സിനിമയെ വിമർശിച്ചും അനുകൂലിച്ചും നിരവധി കുറിപ്പുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

സിനിമയുമായി ബന്ധപ്പെട്ടുള്ള സംശയങ്ങളും അഭിപ്രായങ്ങളും മോഹന്ലാലിനോടും ജീത്തു ജോസഫിനോടും നേരിട്ട് ചോദിക്കാൻ കഴിഞ്ഞ ദിവസം പ്രേക്ഷകർക്ക് ആമസോൺ അവസരം നൽകിയിരുന്നു. ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു ഇരുവരും പ്രേക്ഷകരുമായി നേരിട്ട് സംവദിച്ചത്. രസകരമായ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടികളായിരുന്നു മോഹൻലാലും ജീത്തു ജോസഫും നൽകിയത്.

സിനിമയിലെ ഇഷ്‍ടപ്പെട്ട ട്വിസ്റ്റ് ഏതാണ് എന്ന ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സിനിമയിൽ ജോര്‍ജുകുട്ടി എല്ലാം പറയാമെന്ന് മുരളി ഗോപിയുടെ കഥാപാത്രത്തോട് സമ്മതിക്കുന്നു. ആള്‍ക്കാര്‍ വിചാരിക്കുന്നു എല്ലാം പറയാൻ പോകുകയാണ് എന്ന്. പക്ഷേ വേറെ കഥയാണ് പറയുന്നത്. അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയത്. അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടായത് മോഹൻലാൽ തുറന്നു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button