GeneralLatest NewsMollywoodNEWSSocial Media

പകൽ കിനാവ് കണ്ട് നസ്രിയ ; ചിത്രം പങ്കുവെച്ച് താരം

രസകരമായ ചിത്രവുമായി നസ്രിയ

മലയാളികളുടെ പ്രിയ താരം നസ്രിയ നസീമിന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്. സിനിമാ മേഖലയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. കുടുംബത്തിനും കൂട്ടുകാർക്കും ഒപ്പമുള്ള വിശേഷങ്ങൾ താരം പങ്കുവക്കാറുണ്ട്.

നസ്രിയയുടെ പുതിയൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. താരം തന്നെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. എന്തോ ആലോചിച്ചിരിക്കുകയാണ് ചിത്രത്തിലെ നസ്രിയ. പകല്‍ കിനാവിൽ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

https://www.instagram.com/p/CL3gTdHpkKQ/?utm_source=ig_web_copy_link

രസകരമായ ഒട്ടേറെ പോസ്റ്റുകൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഏതാനും ദിവസം മുൻപ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ നസ്രിയ മനോഹരമായൊരു ഡാൻസ് വീഡിയോ പങ്കുവച്ചിരുന്നു. പഴയൊരു ഹിന്ദി പാട്ടിന് സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യ അലീനയ്ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോ ആയിരുന്നു അത്. അതിനു ശേഷം പുതിയൊരു ഡാൻസ് വീഡിയോയുമായി താരം എത്തിയിരുന്നു.

അതും അൽഫോൺസിന്റെ ഭാര്യ അലീനയ്ക്കൊപ്പമായിരുന്നു. നസ്രിയയും അലീനയും അടുത്ത സുഹൃത്തുക്കളാണ്. ദളപതി വിജയ്‌യുടെ ഹിറ്റ് സിനിമയായ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിനായിരുന്നു ഇരുവരും ചുവടുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button