CinemaGeneralKollywoodLatest NewsNEWS

50 ദിവസങ്ങൾ, 250 കോടി രൂപയുടെ കളക്ഷൻ; വിജയുടെ “മാസ്റ്റർ” ജൈത്രയാത്ര തുടരുന്നു

കേരളത്തിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിച്ചത്

ഇളയദളപതി വിജയുടെ ചിത്രം “മാസ്റ്റര്‍” പുറത്തിറങ്ങിയിട്ട് 50 ദിവസം പിന്നിടുകയാണ്. കോവിഡ് കാലത്ത് ഇത്രയും ദിവസം തിയെറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാൻ കഴിഞ്ഞത് വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. 50 ദിവസം കൊണ്ട് 250 കോടി രൂപയുടെ ഗ്രോസ് കളക്ഷനാണ് വേള്‍ഡ് വൈഡായി ചിത്രത്തിന് ലഭിച്ചത്. ഇപ്പോൾ “മാസ്റ്ററി”ന്‍റെ അന്‍പതാം ദിവസം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.

Read Also: ദേശീയ പുരസ്‌കാര പ്രഖ്യാപനം ഉടൻ, മികച്ച ചിത്രത്തിനായുള്ള നോമിനേഷനിൽ മോഹൻലാൽ ചിത്രം മരക്കാറും

ലോക്ക് ഡൗണിനു ശേഷം ഇന്ത്യയിൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് മാസ്റ്റര്‍. വിജയ്, വിജയ് സേതുപതി എന്നിവര്‍ ആദ്യമായി ഒരുമിച്ച ചിത്രത്തില്‍ മാളവിക മോഹനാണ് നായികയായി എത്തിയത്. വിജയ് സേതുപതിയുടെ വില്ലൻ കഥാപാത്രമാണ് ചിത്രത്തിന്‍റെ മറ്റൊരു ആകര്‍ഷണം.

Read Also: എന്റെ സീക്രട്ട് ക്രഷ് ഭാവനയാണ് ; തുറന്നു പറഞ്ഞ് ഉണ്ണി മുകുന്ദൻ

ചിത്രം ഒരുമാസം പിന്നിട്ടപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജ് ചെന്നൈയിലെ പ്രമുഖ തിയേറ്ററിൽ എത്തി ആരാധകർക്കൊപ്പം ചിത്രത്തിന്‍റെ വിജയം ആഘോഷമാക്കിയിരുന്നു. കേരളത്തിലും മികച്ച പ്രതികരണമാണ് മാസ്റ്ററിന് ലഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button