AwardsGeneralLatest NewsNationalNEWS

ദേശീയ ചലച്ചിത്ര അവാർഡ് ; നടപടിക്രമങ്ങള്‍ ആരംഭിച്ചു

അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 14 വൈകിട്ട് 6 വരെയാണ്

ന്യൂഡല്‍ഹി: 68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് തിരഞ്ഞെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോർട്ട്. ഫീച്ചര്‍ ഫിലിം, നോണ്‍ഫീച്ചര്‍ ഫിലിം, സിനിമ സംബന്ധിയായ മികച്ച രചനകള്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ് നല്‍കുന്നത്. മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം അവാര്‍ഡിനായി എന്‍ട്രികള്‍ അയക്കേണ്ടത്.

2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സാക്ഷ്യപ്പെടുത്തിയ സിനിമകളും, പ്രസിദ്ധീകരിച്ച പുസ്തകങ്ങളും ലേഖനങ്ങളും യോഗ്യമാണ്. എല്ലാ സിനിമകളിലും ഇംഗ്ലീഷ് സബ്‌ടൈറ്റിലുകള്‍ ഉണ്ടായിരിക്കണം.അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ സ്റ്റാമ്പ് ചെയ്ത് ഒപ്പിട്ട ഹാര്‍ഡ് കോപ്പി ആവശ്യമായ മെറ്റീരിയലിനൊപ്പം ഡയറക്ടറേറ്റിലേക്ക് അയയ്ക്കണം.

ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 മാര്‍ച്ച് 14 വൈകിട്ട് 6 വരെയാണ്. സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷാ ഫോമിന്റെ ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 19 .

shortlink

Related Articles

Post Your Comments


Back to top button