GeneralLatest NewsNEWSSocial Media

“കുഞ്ഞിക്ക” നിയമം തെറ്റിച്ചോ? ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖറിന്‍റെ ‘പോര്‍ഷ പാനമേറ’; ദൃശ്യങ്ങൾ പുറത്ത്

വിഡിയോയിൽ, വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര്‍ ദിശയിലേയ്ക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്‍റെ പോര്‍ഷ

ട്രാഫിക് നിയമം തെറ്റിച്ച നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്‍റെ ‘പോര്‍ഷ പാനമേറ’ വാഹനം ചീറിപായുന്നത് വീഡിയോയില്‍ കാണാം. വിഡിയോയിൽ, വണ്‍വേയില്‍ നിയമം തെറ്റിച്ച് എതിര്‍ ദിശയിലേയ്ക്ക് കയറി പാര്‍ക്ക് ചെയ്ത നിലയിലാണ് ദുല്‍ഖറിന്‍റെ പോര്‍ഷ.

Read Also: “എല്ലാത്തിനെയും പറഞ്ഞു വിട്ടു പുതിയ ആള്‍ക്കാരെ എടുക്കു ബിഗ്ബോസ്സേ”; ബിഗ്‌ ബോസ് മത്സാര്‍ത്ഥികളെ വിമര്‍ശിച്ച് അശ്വതി

https://www.instagram.com/tv/CL8iR4cH2OJ/?utm_source=ig_web_copy_link

ട്രാഫിക് പൊലീസ് വണ്ടി റിവേഴ്‌സ് എടുക്കാന്‍ പറയുന്നതും വാഹനം റിവേഴ്സ് എടുത്ത് ഡിവൈഡര്‍ അവസാനിക്കുന്നിടത്തു നിന്നും റോഡിന്‍റെ ഇടതു വശത്തേയ്ക്ക് തിരിഞ്ഞ് ശരിയായ ദിശയിലൂടെ പോകുന്നതും വീഡിയോയില്‍ കാണാൻ സാധിക്കും. വീഡിയോ ഷൂട്ട് ചെയ്ത സംഘം “കുഞ്ഞിക്ക” എന്ന് വിളിക്കുന്നതും കേള്‍ക്കാം.

Read Also: “ഈ ത്രില്ലര്‍ ബിഗ് സ്ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ”; ദുൽഖറിന്‍റെ കമൻറ്റ് ഏറ്റെടുത്ത് യുട്യൂബ്

ഡ്രൈവ് ചെയ്യുന്ന വ്യക്തി കൈ വീശി കാണിക്കുന്നുണ്ടെങ്കിലും അത് ദുല്‍ഖര്‍ തന്നെയാണോ എന്ന് വ്യക്തമല്ല. മുഹമ്മദ് ജസീല്‍ എന്ന ഇന്‍സ്റ്റാഗ്രാം ഐഡിയില്‍ നിന്നാണ് TN.6.W.369 എന്ന നമ്പര്‍ പ്ലേറ്റുള്ള താരത്തിന്‍റെ ചെന്നൈ രജിസ്ട്രേഷനുള്ള വാഹനത്തിന്‍റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button