GeneralLatest NewsNEWSSocial Media

”ഞാനും എന്‍റെ മോനും, നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു”- വിഷ്ണു ഉണ്ണിക്കൃഷ്ണൻ

മകന്‍റെ ചിത്രത്തിന് ക്യാപ്‌ഷൻ അന്വേഷിച്ച് നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ

മിമിക്രി വേദികളിലൂടെ മലയാള സിനിമാലോകത്തേയ്ക്ക് ചുവടുവെച്ച് പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ. കഴിഞ്ഞ നവംബറിലായിരുന്നു വിഷ്ണുവിനും ഭാര്യ ഐശ്വര്യയ്ക്കും ഒരു ആൺ കുഞ്ഞ് ജനിച്ചത്. മാധവ് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

https://www.instagram.com/p/CL4Y_n_l4Fh/?utm_source=ig_web_copy_link

Read Also: കിട്ടുന്ന പ്രതിഫലത്തില്‍ സന്തോഷവാന്‍: സിനിമ നിര്‍മ്മിക്കാത്തതിന്റെ കാരണം പറഞ്ഞു സത്യന്‍ അന്തിക്കാട്

കുഞ്ഞിന്‍റെ ചിത്രങ്ങളും മറ്റു വിശേഷങ്ങളുമെല്ലാം വിഷ്ണു സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ കുഞ്ഞിന്‍റെ രസകരമായൊരു ചിത്രം പങ്കുവെവെച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. ”ഞാനും എന്‍റെ മോനും. നല്ലയിനം ക്യാപ്ഷനുകൾ ക്ഷണിക്കുന്നു”, എന്നാണ് ചിത്രത്തോടൊപ്പം വിഷ്ണു കുറിച്ചിരിക്കുന്നത്.

Read Also: കാവ്യ ചേച്ചി പറഞ്ഞു തന്ന വിദ്യയായിരുന്നു അത്, പക്ഷെ ഒരിക്കൽ അബദ്ധം പറ്റി ; നമിത പറയുന്നു

രസകരമായ അനേകം പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. “രണ്ടുപേരും ക്യൂട്ട്”, “ഞാൻ പോണേണ് വെറുതെ എന്തിനാ എക്സ്പ്രഷൻ ഇട്ട് ചാവണത്”, “ആ നോട്ടം അതുപോലെ തന്നെയുണ്ട്”, “ശെരിയായ മാധവൻ കള്ളനാ.. കാരണം മാധവന്‍റെ അച്ഛൻ പെരുങ്കള്ളനാ”, “പിഷാരടി ചേട്ടനെകൂടി ക്യാപ്‌ഷനിടാൻ വിളിക്ക്… അവിടെയാണെങ്കിൽ ക്യാപ്‌ഷനു പഞ്ഞമില്ല” എന്നെല്ലാമാണ് ആരാധകരുടെ പ്രതികരണം.

 

shortlink

Related Articles

Post Your Comments


Back to top button