CinemaGeneralLatest NewsNEWSSocial MediaTeasers

“ഈ ത്രില്ലര്‍ ബിഗ് സ്ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ”; ദുൽഖറിന്‍റെ കമൻറ്റ് ഏറ്റെടുത്ത് യുട്യൂബ്

"എന്തൊരു ടീസറാണ് ഇത്!"

മെഗാ സ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് “ദി പ്രീസ്റ്റ്”. ഈ ഇടയ്ക്ക് പുറത്തു വന്ന ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്‍റെ പുതിയ ടീസറിനെക്കുറിച്ച് യുട്യൂബ് ഇന്ത്യയും ട്വീറ്റ് ചെയ്തിരിക്കുകയാണ്.

Read Also: പ്രേംനസീറിന്റെ കാറുമായി മുരളി ഗോപി ; വൈറൽ ചിത്രം

ഫെബ്രുവരി 27ന് പുറത്തിറങ്ങിയ ടീസറിനു താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമൻറ്റ് നൽകിയിരുന്നു. “എന്തൊരു ടീസറാണ് ഇത്! എല്ലാവരെയും പോലെ ഞാനും ആവേശഭരിതനാണ്. ഈ ത്രില്ലര്‍ ബിഗ് സ്ക്രീനില്‍ കാണാനായി ഇനി കാത്തിരിക്കാന്‍ വയ്യ. പ്രീസ്റ്റിന്‍റെ മുഴുവന്‍ അണിയറക്കാര്‍ക്കും ആശംസകള്‍” എന്നായിരുന്നു ദുൽഖറിന്‍റെ പ്രതികരണം.

Read Also: ‘മിന്നൽ മുരളി’ ഇനി കർണ്ണാടകയിൽ ; ചിത്രീകരണം പുനരാരംഭിച്ചു

17,000ല്‍ അധികം ലൈക്കുകളും അഞ്ഞൂറിലേറെ റിപ്ലൈകളുമാണ് ദുല്‍ഖറിന്‍റെ കമൻറ്റിന് ലഭിച്ചത്. ഈ കമൻറ്റിന്‍റെ സ്ക്രീന്‍ഷോട്ടാണ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ യുട്യൂബ് ഇന്ത്യ പങ്കുവെച്ചിരിക്കുന്നത്. “ദുല്‍ഖറിന്‍റെ അതേ വികാരം”. എന്ന കുറിപ്പോടുകൂടിയായിരുന്നു യുട്യൂബ് ഇന്ത്യയുടെ ട്വീറ്റ്.

Read Also: നടിയെ ലൈം​ഗിക തൊഴിലാളിയായി ചിത്രീകരിച്ചു: സിനിമ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ പല വിദേശരാജ്യങ്ങളിലും തിയെറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാലും കേരളത്തിലെ തിയെറ്ററുകളില്‍ സെക്കന്‍ഡ് ഷോ സാധ്യമല്ലാത്തതിനാലും ചിത്രത്തിന്‍റെ റിലീസ് വീണ്ടും നീട്ടിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button