GeneralLatest NewsMollywoodNEWSSocial Media

‘നമ്മള്‍ ഒരുമിച്ചായിരിക്കുമ്പോള്‍ ആരുമായും നമുക്ക് അഭിനയിക്കേണ്ടതില്ല’ ; മീരയെക്കുറിച്ച് ഉണ്ണി പി എസ് പറയുന്നു

സെലിബ്രിറ്റി ആർട്ടിസ്റ്റായ ഉണ്ണി മീരയെക്കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്

നടിയായും അവതാരകയുമായൊക്കെ തിളങ്ങിയ താരമാണ് മീര നന്ദൻ. ഇപ്പോൾ ദുബായിൽ ആർജെയായി ജോലി ചെയ്യുന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മീര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സെലിബ്രിറ്റി ആർട്ടിസ്റ്റായ ഉണ്ണി മീരയെക്കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

അടുത്തിടെ ഉണ്ണി മീരക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ ഒരുക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് ഉണ്ണി പങ്ക് വച്ചത്.ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി ഇൻസ്റ്റ സ്റ്റോറിയായി പങ്കുവെച്ചിരുന്നു.

ചിലപ്പോള്‍ ഒരാളെ കാണുമ്പോള്‍ നീ അയാളുടെ ചിത്രമെടുക്കാറുണ്ട്, എന്‍റെ സ്വന്തം നിറത്തിൽ കംഫര്‍ട്ടബിള്‍ ആയിരിക്കാൻ ഇടയാക്കിയത് നീയാണ് മീര, എനിക്ക് നിന്നെ എന്‍റെ ജീവിതകാലത്തോളം അറിയാം, നമ്മള്‍ ഒരുമിച്ചായിരിക്കുമ്പോള്‍ ആരുമായും നമുക്ക് അഭിനയിക്കേണ്ടതില്ല എന്നതിൽ എനിക്കേറെ സന്തോഷമുണ്ട്, നീ നീയായിരിക്കുന്നതിന് നന്ദി’, എന്നാണ് ഉണ്ണി മീരയെക്കുറിച്ച് കുറിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button