CinemaGeneralLatest NewsMollywoodMovie GossipsNEWS

ചിത്രീകരണത്തിനിടയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് നടൻ ഫഹദ് ഫാസിലിന് പരിക്ക്

ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം

കൊച്ചി: സിനിമയുടെ ഷൂട്ടിംഗിനിടെയിൽ നടൻ ഫഹദ് ഫാസിലിന് പരിക്ക്. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ ഫഹദിന്റെ മുഖത്തും മൂക്കിനും പരിക്കേറ്റതായാണ് വിവരം.  മലയൻകുഞ്ഞ് എന്ന സിനിമയിൽ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് വീണു പരുക്കേറ്റത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫഹദിന് വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചു നിർത്തിയാൽ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഷൂട്ടിങ്ങിനായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്.   സംഭവത്തെ തുടർന്ന് ഷൂട്ടിങ്ങിന് ഇടവേള നൽകിയിരിക്കുകയാണ് അണിയറക്കാർ.

 

shortlink

Related Articles

Post Your Comments


Back to top button