FestivalGeneralIFFKLatest NewsMollywoodNEWS

അന്താരാഷ്ട്ര ചലച്ചിത്രമേള ; മഞ്ജു വാര്യരുടെ ‘കയറ്റം’ പ്രദർശനത്തിന്

രണ്ടാം ദിനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാള ചിത്രങ്ങൾ

പാലക്കാട് : ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേള പാലക്കാട് പതിപ്പിന്റെ രണ്ടാം ദിനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് മലയാള ചിത്രങ്ങൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’, വിപിൻ ആറ്റ്‌ലിയുടെ ‘മ്യൂസിക്കൽ ചെയർ’, സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം’ എന്നിവയാണ് ചൊവ്വാഴ്ച പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ.

‘ചുരുളി’ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിച്ചത്. ‘മലയാളസിനിമ ഇന്ന്’ വിഭാഗത്തിൽ ‘മ്യൂസിക്കൽ ചെയർ’, ‘തിങ്കളാഴ്ച നിശ്ചയം’ എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു.

ജയരാജിന്റെ ‘ഹാസ്യം’, സനൽകുമാർ ശശിധരന്റെ ‘കയറ്റം’, കെ.പി. കുമാരന്റെ ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’, രതീഷ് ബാലകൃഷ്ണന്റെ ‘ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ഖാലിദ് റഹ്മാന്റെ ‘ലവ്’, മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’ എന്നിവയടക്കമുള്ള ചിത്രങ്ങൾ ‘മലയാളസിനിമ ഇന്ന്’ വിഭാഗത്തിൽ വരുംദിവസങ്ങളിൽ മേളയിൽ പ്രദർശിപ്പിക്കുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button