CinemaGeneralLatest NewsMollywoodNEWS

ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ ടീമിനൊപ്പം ഇനി കുഞ്ചാക്കോ ബോബൻ ; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് സിനിമയുടെ കാര്യം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ Ver 5.25′ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകന്‍. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റും ഒപിഎം ഡ്രീം മില്‍സ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിമ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

‘ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പനു’ ശേഷം നിവിന്‍ പോളിയെ നായകനാക്കി ‘കനകം കാമിനി കലഹം’ എന്ന ചിത്രം രതീഷ് സംവിധാനം ചെയ്‍തിരുന്നു. പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ജിസ് ജോയ്‍യുടെ സംവിധാനത്തില്‍ എത്തുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’, അപ്പു ഭട്ടതിരിയുടെ ‘നിഴല്‍’ എന്നിവയാണ് കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button