GalleryGeneralLatest NewsMollywoodNEWSSocial MediaUncategorized

എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാൻ ശ്രമിക്കൂ ; ചിത്രവുമായി മഞ്ജു, കൂടുതൽ ചെറുപ്പമായെന്ന് ആരാധകർ

മഞ്ജുവിന് പ്രായം പിന്നോട്ടാണെന്നാണ് ചിത്രം കണ്ട ആരാധകരുടെ അഭിപ്രായം

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ തന്റെ പതിനേഴാമത്തെ വയസിൽ സാക്ഷ്യമെന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറുന്നത്. സഹനടിയില്‍ നിന്നും പെട്ടെന്ന് തന്നെ നായികയായി മാറുകയായിരുന്നു താരം. നടൻ വേഷങ്ങളായാലും മോഡേണ്‍ കഥാപാത്രങ്ങളായാലും തന്റെ കൈയിൽ ഭദ്രമാണെന്ന് ഒരുപാടു വട്ടം തെളിയിച്ച നടിയാണ് മഞ്ജു. മഞ്ജുവിന്റെ കഥാപാത്രങ്ങൾ മാത്രമല്ല നടിയുടെ ഗെറ്റപ്പുകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.

ബോൾഡ് ആയി പോയി എന്ന് ഒരിക്കലും മഞ്ജുവിനെ വിശേഷിപ്പിക്കാൻ സാധിക്കുകയില്ല. കാരണം മഞ്ജു അന്നും ഇന്നും ബോൾഡ് ആയ വ്യക്തിയാണ്. ജീവിതത്തിലായാലും സിനിമയിലായാലും താരം എന്നും ലേഡി സൂപ്പർസ്റ്റാർ തന്നെയാണ്. പൊതു കാര്യങ്ങളിലും അഭിപ്രായം പറയാൻ മടിക്കാത്ത മഞ്ജു സമൂഹമാധ്യമങ്ങളിലും സജീവമാണ്.പൊതുവെ സിമ്പിൾ ലുക്കിലാണ് നടി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ സിനിമകളിൽ കിടിലൻ സ്റ്റൈലിഷ് ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷവും തനിക്ക് ഇണങ്ങുമെന്നും മഞ്ജു തെളിയിച്ചു കഴിഞ്ഞു.

ഇപ്പോൾ മഞ്ജു പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ലാദിവസവും ആരെയെങ്കിലും പുഞ്ചിരിപ്പിക്കാൻ ശ്രമിക്കൂ, അതിൽ ഒരാൾ നിങ്ങളാണെന്നും മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു തന്റെ മനോഹരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CL6oZ7GpAJT/?utm_source=ig_web_copy_link

മഞ്ജുവിന് പ്രായം പിന്നോട്ടാണെന്നാണ് ചിത്രം കണ്ട ആരാധകരുടെ അഭിപ്രായം. മറ്റുള്ളവർക്കൊരു പ്രചോദനമാണ് മഞ്ജുവെന്നും കൂടുതൽ ചെറുപ്പമായെന്നും പറയുന്നവരുമുണ്ട്.

ദ് പ്രീസ്റ്റ്, ചതുർമുഖം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്റെ പുത്തൻ റിലീസുകൾ.

shortlink

Related Articles

Post Your Comments


Back to top button