CinemaGeneralMollywoodNEWS

ആ സീന്‍ ചെയ്യുമ്പോള്‍ പൃഥ്വിരാജിനു ഇല്ലാത്ത ഭയം എനിക്ക് എന്തിനാണ്: മിയ ചോദിക്കുന്നു

പാവാടയിലെ മിയയുടെ നായിക കഥാപാത്രം വാണിജ്യ സിനിമയില്‍ കണ്ടു പരിചയിച്ച നായിക കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വിഭിന്നമായിരുന്നു

വളരെ കുറച്ചു സിനിമകള്‍ കൊണ്ട് തന്നെ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് മിയ ജോര്‍ജ്ജ്. തുടക്കം സഹതാര വേഷങ്ങളില്‍ തിളങ്ങിയ മിയ പൃഥ്വിരാജ് അടക്കമുള്ള മുന്‍നിര നടന്മാരുടെ നായികയായി മലയാള സിനിമയില്‍ ഭാഗ്യ നായിക എന്ന പേര് സ്വന്തമാക്കിയിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു സിനിമയെക്കുറിച്ചും അതിലെ ഒരു രംഗത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മിയ.

“മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ‘പാവാട’ എന്ന സിനിമയില്‍ പൃഥ്വിരാജിന്റെ തലയില്‍ മീന്‍ ചട്ടി വച്ച് അടിക്കുന്ന മിയയുടെ നായിക കഥാപാത്രം വാണിജ്യ സിനിമയില്‍ കണ്ടു പരിചയിച്ച നായിക കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വിഭിന്നമായിരുന്നു. തന്റെ ആ കഥാപാത്രത്തെക്കുറിച്ചും അതിലെ പൃഥ്വിരാജുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ചും മനസ്സ് തുറക്കുകയാണ് മിയ.

“മീന്‍ വെള്ളം രാജുവേട്ടന്റെ തലയില്‍ ഒഴിക്കുന്ന സീന്‍ ഒര്‍ജിനലാണ്. അതില്‍ മീനും അത് കഴുകിയ വെള്ളവും ഉണ്ടായിരുന്നു. കൃത്രിമമായി ആ സീന്‍ എടുക്കാം എന്ന് പറഞ്ഞപ്പോള്‍ രാജുവേട്ടനാണ് അതിനു സമ്മതിക്കാതിരുന്നത്. യഥാര്‍ത്ഥ ലൈഫില്‍ കുടിയനായ ഭര്‍ത്താവിനോട് ഭാര്യ ഏതുവിധമാണോ പെരുമാറുന്നത് അതേ പോലെ തന്നെ ചെയ്യാനാണ് രാജുവേട്ടന്‍ എന്നോട് പറഞ്ഞത്. ‘എന്റെ തലയില്‍ മീന്‍ ചട്ടി വച്ച് അടിച്ചോ’ എന്ന് പറഞ്ഞു അദ്ദേഹം നില്‍ക്കുമ്പോള്‍ എനിക്ക് എന്ത് ഭയം. അദ്ദേഹത്തിന് അങ്ങനെ ഒരു ടെന്‍ഷന്‍ ഇല്ലെങ്കില്‍ അത് ചെയ്യുന്ന എനിക്കും ടെന്‍ഷന്‍ ആവശ്യമില്ലല്ലോ”. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ മിയ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button