GeneralLatest NewsMollywoodNEWSSocial Media

പ്രേംനസീറിന്‍റെ കാറുമായി മുരളി ഗോപി ; വൈറൽ ചിത്രം

നീല നിറത്തിലുള്ള ഒരു മേഴ്സിഡസ് കാറാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്

മലയാളത്തിന്റെ ഇതിഹാസതാരം പ്രേംനസീറിന്റെ വിന്റേജ് കാറിന്റെ ചിത്രവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. നീല നിറത്തിലുള്ള ഒരു മേഴ്സിഡസ് കാറാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മലയാളത്തിന്റെ ഇതിഹാസതാരം പ്രേംനസീറിന്റെ വിന്റേജ് കാർ എന്ന് കുറിച്ചുകൊണ്ടായിരുന്നു മുരളി ചിത്രം പങ്കുവെച്ചത്.

നാടകത്തിലൂടെയാണ് നസീർ എന്ന അതുല്യ കലാകാരൻ തന്റെ കരിയർ ആരംഭിച്ചത്. 1952 ൽ പുറത്തിറങ്ങിയ മരുമകൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നസീർ അധികം വൈകാതെ മലയാളത്തിലെ തിരക്കുള്ള താരമായി മാറി.

https://www.facebook.com/murali.gopy/posts/2905906549653468

പത്മഭൂഷൻ, പത്മശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയ പ്രേംനസീറിന്റെ പേരിൽ രണ്ടു ഗിന്നസ് വേൾഡ് റെക്കോർഡുകളും ഉണ്ട്. 520 സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ പേരിലുള്ളതാണ് ഒരു റെക്കോർഡ്, മറ്റൊന്ന് 130 സിനിമകളിൽ ഒരേ നായികയ്ക്ക് (ഷീല) ഒപ്പം അഭിനയിച്ചതിന്റെ പേരിലുള്ളതും. ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖമാണ് പ്രേം നസീർ എന്ന അതുല്യ നടന്റേത്.

shortlink

Related Articles

Post Your Comments


Back to top button