GeneralLatest NewsMollywoodMovie GossipsNEWS

സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തിച്ചു ; കാമുകനെ പരിചയപ്പെടുത്തി രഞ്ജിനി ഹരിദാസ്

പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്ന് രഞ്ജിനി

അവതാരകയായി ശ്രദ്ധേയയായ താരമാണ് രഞ്ജിനി ഹരിദാസ്. ടിവി പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുന്ന രഞ്ജിനി അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ വാലന്റൈന്‍ ദിനത്തില്‍ തന്റെ വാലന്റൈനെ പരിചയപ്പെടുത്തി രഞ്ജിനി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രഞ്ജിനി.

ഒരു പ്രസിദ്ധീകരണത്തിന് നൽകിയ അഭിമുഖത്തിലാണ് കാമുകൻ ശരത് പുളിമൂടിനെക്കുറിച്ച് രഞ്ജിനി മനസ്സ് തുറന്നത്. 16 വർഷമായി ശരത്തിനെ പരിചയമുണ്ട്. ശരത്ത് വിവാഹിതനായിരുന്നു. താൻ മറ്റൊരു റിലേഷനിലും. ഇപ്പോഴാണ് രണ്ടും പേരും സിംഗിൾ ആയതും പ്രണയം സംഭവിച്ചതും. ഈ പ്രണയം വിവാഹത്തിലേക്ക് കടക്കുമോ എന്നറിയില്ലെന്നും രഞ്ജിനി വ്യക്തമാക്കി.

കല്ല്യാണം കഴിക്കണം എന്ന് വച്ചല്ല ഞാന്‍ പ്രണയിക്കുന്നത്. കല്ല്യാണം കഴിക്കാം എന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, കല്ല്യാണം എന്ന കണ്‍സപ്റ്റ് ഇന്നും എനിക്ക് സ്വീകാര്യമല്ല. അതിന്റെ ലീഗല്‍ കോണ്‍ട്രാക്ട് സൈഡ് ഇപ്പോഴും എനിക്ക് മനസ്സിലാക്കാന്‍ ആയിട്ടില്ല. കല്ല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടും. എന്റെ ചുറ്റും ഞാനത് കാണുന്നുണ്ട്. എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. പിന്നെ, നാളെ ഒരാള്‍ എങ്ങനെയൊക്കെ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. നാളയെ കുറിച്ച് പറയാന്‍ നാം ആളല്ല. തത്കാലം വിവാഹം കഴിക്കാന്‍ പ്ലാനില്ല, രഞ്ജിനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button