CinemaGeneralMollywoodNEWS

സുരേഷ് ഗോപി നായകനായ ഹിറ്റ് സിനിമയിലെ ആദ്യത്തെ മുപ്പത് മിനിറ്റിലെ ഹീറോ ഞാനായിരുന്നു

രണ്ടു മണിക്കൂര്‍ സ്പേസുള്ള അത്തരമൊരു താര ചിത്രത്തില്‍ ആദ്യത്തെ മുപ്പത് മിനിറ്റില്‍ എനിക്ക് അഭിനയിച്ചു തകര്‍ക്കാന്‍ കഴിയുന്നത് ചില്ലറ കാര്യമല്ല

നായകനായി വന്ന ശേഷം പിന്നീടു സിനിമയില്‍ വില്ലന്‍ വേഷങ്ങള്‍ ചെയ്യേണ്ടി വന്നതിനാല്‍ ഒരിക്കലും തനിക്ക് നിരാശ തോന്നിയിട്ടില്ലെന്നും വില്ലന്മാര്‍ എന്നത് സിനിമയിലെ നായകന്മാരെ സപ്പോര്‍ട്ട് ചെയ്തു നിര്‍ത്തുന്നവരാണെന്നും ഒരു ചാനല്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സായ് കുമാര്‍ പറയുന്നു.

“ഞാന്‍ ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു കഥാപാത്രമാണ് വല്യേട്ടനിലെ വില്ലന്‍ വേഷവും, രണ്‍ജി പണിക്കരുടെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഭരത് ചന്ദ്രന്‍ ഐപിഎസിലെ വേഷവും. ഭരത് ചന്ദ്രന്‍ ഐപിഎസിലെ റോള്‍ ഒരു വില്ലന്‍ വേഷം ആണെന്ന് പറയാന്‍ കഴിയില്ല. അതൊരു ആന്റി ഹീറോ വേഷമാണ്. ആ സിനിമയിലെ ആദ്യത്തെ മുപ്പത് മിനിറ്റിലെ നായകന്‍ ഞാനാണ്. രണ്ടു മണിക്കൂര്‍ സ്പേസുള്ള അത്തരമൊരു താര ചിത്രത്തില്‍ ആദ്യത്തെ മുപ്പത് മിനിറ്റില്‍ എനിക്ക് അഭിനയിച്ചു തകര്‍ക്കാന്‍ കഴിയുന്നത് ചില്ലറ കാര്യമല്ല. അതുകൊണ്ട് തന്നെ അതിലെ കഥാപാത്രം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. വില്ലന്മാര്‍ എന്ന് പറയുന്നത് ഹീറോയെ സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്നവരാണ്. ആദ്യ ഇടിയില്‍ തന്നെ വില്ലന്‍ തകര്‍ന്നു പോയാല്‍ പിന്നെ ഹീറോയ്ക്ക് ഒന്നും സിനിമയില്‍ ചെയ്യാനില്ല. എപ്പോഴും വില്ലന്മാരാണ് സിനിമയുടെ തുടക്കത്തിലെ ഹീറോകള്‍”.

shortlink

Related Articles

Post Your Comments


Back to top button