BollywoodCinemaGeneralLatest NewsMovie GossipsNEWSSocial MediaTeasersVideos

അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ എത്താത്ത നടിയാണോ സൈനയെ അവതരിപ്പിക്കുന്നത് ? പരിനീതിക്ക് നേരെ വിമർശനം

സൈന നെഹ്‌വാൾ ആയി പരിനീതി

ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാകുന്ന സൈന എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സൈന നെഹ്‌വാളായി എത്തുന്നത് പരിനീതി ചോപ്രയാണ്. മാർച്ച് 26ന് ചിത്രം തിയറ്ററുകളിൽ എത്തും. അതേസമയം ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ പോലും എത്താത്ത പരിനീതിക്ക് സൈനയെ വെള്ളിത്തിരയിൽ ഗംഭീരമാക്കാനാകുമോ എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. പരിനീതിയുടെ കഴിഞ്ഞ റിലീസ് ആയ ഗേൾ ഓണ്‍ ദ് ട്രെയിൻ ബോക്സ്ഓഫിസിൽ പരാജയമായിരുന്നു. ശ്രദ്ധ കപൂറിനെയാണ് ചിത്രത്തിൽ ആദ്യം പരിഗണിച്ചതെങ്കിലും നറുക്ക് വീണത് പരിനീതിക്കായിരുന്നു.

സ്റ്റാൻലി ക ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ് സൈന സംവിധാനം ചെയ്യുന്നത്. സൈനയുടെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള യാത്രയാണ് പ്രമേയം. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button