GeneralLatest NewsMollywoodNEWS

എന്റെ ആഗ്രഹവും അതായിരുന്നു ; മനസ് തുറന്ന് സാന്ദ്ര തോമസ്

ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു, അപ്പോള്‍ എനിക്ക് മനസിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണെന്ന്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാന്ദ്ര തോമസ്. നിർമ്മാതാവ് കൂടിയായ സാന്ദ്ര എപ്പോഴും തന്റെ മക്കളുടെ വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്കവും കൊലുസും എന്ന് പേരുള്ള രണ്ടു സുന്ദരിക്കുട്ടികളാണ് സാന്ദ്രയ്ക്കുള്ളത്. പെണ്‍കുഞ്ഞ് വേണമെന്നത് പണ്ടുതൊട്ടേയുളള തന്റെ ആഗ്രഹമായിരുന്നു എന്ന് പറയുകയാണ് സാന്ദ്ര. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

കുഞ്ഞുവാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ത്ഥനയുണ്ടായിരുന്നു എന്നും നടി പറയുന്നു. മൂന്നാം മാസമാണ് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന് അറിയുന്നത്.

അപ്പോള്‍ എന്തായാലും ഒരെണ്ണം പെണ്‍കുഞ്ഞ് തന്നെ എന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഗര്‍ഭസ്ഥശിശു നിര്‍ണയം നമ്മുടെ നാട്ടില്‍ വലിയ കുറ്റമായതുകൊണ്ട് എത്ര ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല.

അഞ്ചാം മാസത്തിലെ സ്‌കാനിങിലാണ് ശരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാന്‍ അന്ന് ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു. അപ്പോള്‍ എനിക്ക് മനസിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണെന്ന്. ഉമ്മുകൊല്‍സു എന്നത് മനസില്‍ കൊണ്ടുനടന്ന പേരാണെന്നും സാന്ദ്ര പറഞ്ഞു.

‘ഫ്രൈഡേ’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button