CinemaGeneralMollywoodNEWS

കിട്ടുന്ന പ്രതിഫലത്തില്‍ സന്തോഷവാന്‍: സിനിമ നിര്‍മ്മിക്കാത്തതിന്റെ കാരണം പറഞ്ഞു സത്യന്‍ അന്തിക്കാട്

അല്ലാതെ മറ്റുള്ളവരുടെ ലൈഫ് കണ്ടിട്ട് അത്രയും സൗകര്യത്തോടെ ജീവിക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. സത്യന്‍ അന്തിക്കാടിന്റെ സിനിമ ഇറങ്ങുന്ന ആദ്യ ദിവസം തന്നെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ സിനിമ കാണാന്‍ എത്തുന്ന പതിവ് രീതി തന്റെ സിനിമകളിലൂടെ ഇന്നും സാധ്യമാക്കി കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ ഈ മിടുക്കനായ സംവിധായകന്‍. ഇന്ന് സംവിധായകര്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ സിനിമയുടെ നിര്‍മ്മാണ രംഗത്തേക്ക് കടക്കുമ്പോള്‍ താന്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ ഒരിക്കലും താല്‍പര്യപ്പെടുന്നില്ലെന്ന് തുറന്നു പറയുകയാണ് സത്യന്‍ അന്തിക്കാട്. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിനിമ നിര്‍മ്മിക്കാനില്ലെന്ന് സത്യന്‍ അന്തിക്കാട് പങ്കുവച്ചത്.

“സിനിമ നിര്‍മ്മിക്കണമെന്ന് തോന്നിയിട്ടില്ല , ഒരു ഫിലിം മേക്കര്‍ ആകുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. പണത്തിനു വേണ്ടി സിനിമയെ നോക്കി കാണുക എന്ന ചിന്തയില്ല. എനിക്ക് ഇപ്പോള്‍ കിട്ടുന്ന പ്രതിഫലത്തില്‍ ഞാന്‍ സംതൃപ്തനാണ്. അല്ലാതെ മറ്റുള്ളവരുടെ ലൈഫ് കണ്ടിട്ട് അത്രയും സൗകര്യത്തോടെ ജീവിക്കണം എന്ന് എനിക്ക് തോന്നിയിട്ടില്ല. സിനിമ നന്നായി ആസ്വദിച്ചു ചെയ്യുന്ന എനിക്ക്, ആ ജോലിക്ക് അനുസരിച്ചുള്ള കൂലി ലഭിക്കുന്നുണ്ട്. ഒരു സംവിധായകാനാകുക എന്ന മോഹത്തിനപ്പുറം സിനിമ നിര്‍മ്മിക്കണമെന്നോ അതിലൂടെ കൂടുതല്‍ പണം കണ്ടെത്തണമോ എന്നുള്ള ചിന്തയൊന്നും എനിക്ക് ഇല്ല.” സത്യന്‍ അന്തിക്കാട് പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button