GeneralLatest NewsMollywoodNEWS

സെക്കൻഡ് ഷോ അനുവദിക്കാതെ സർക്കാർ ; റിലീസുകൾ മാറ്റി, തിയേറ്ററുകൾ അടയ്ക്കുമെന്ന് ഉടമകൾ

സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും പൂട്ടുമെന്ന് ഫിലിം ചേംബർ

കൊച്ചി : സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിൽ പുതിയ സിനിമകൾ റിലീസ് ചെയ്യില്ലെന്ന് ഫിലിം ചേംബറും തിയേറ്റർ ഉടമകളും നിർമാതാക്കളും. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ചിടേണ്ട അവസ്ഥയിലാണെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.

കൊച്ചിയിൽ ബുധനാഴ്ച യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനങ്ങളെടുക്കുമെന്നാണ് വിവിധ സംഘടനകളുടെ നിലപാട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്താൻ സാധ്യത കുറവാണ്. ഒരു തരത്തിലും തിയേറ്റർ ലാഭകരമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ലെന്നാണ് ഉടമകൾ പറയുന്നു.

സംസ്ഥാനത്തെ ബാറുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. തീവണ്ടിയിലും ബസിലുമൊക്കെയായി നിരവധി ആളുകൾ രാത്രി ദീർഘദൂര യാത്ര ചെയുന്നു. എന്നാൽ സെക്കൻഡ് ഷോ നടത്തിയാൽ മാത്രം  കൊറോണ വരുമെന്ന മട്ടിലാണ് അധികൃതരുടെ നിലപാടുകളെന്നും ഉടമകൾ പറഞ്ഞു.

സെക്കൻഡ് ഷോ അനുവദിക്കാത്തതുമൂലം കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന ‘കള’, ‘ടോൾ ഫ്രീ’, ‘അജഗജാന്തരം’, ‘ആർക്കറിയാം’ തുടങ്ങിയ ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിരുന്നു. അതിനു മുമ്പ്‌ എത്തേണ്ട ‘മരട്’, ‘വർത്തമാനം’ എന്നീ ചിത്രങ്ങളും റിലീസ് മാറ്റിവെച്ചു. മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റും’ റിലീസ് നീട്ടുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button