GalleryGeneralLatest NewsMollywoodNEWSSocial Media

വില്ലന്റെ കൂടെ നായിക ; ശാരിക്കൊപ്പമുള്ള പഴയകാല ചിത്രവുമായി ബാബു ആന്റണി

ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാബു ആന്റണി. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ച മറ്റൊരു താരം അക്കാലത്ത് ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി. സമൂഹമാധ്യമങ്ങളിൽ സജീവമായ ബാബു ആന്റണി പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രവും കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

നടി ശാരിക്കൊപ്പമുള്ള ഒരു പഴയകാലചിത്രമാണ് ബാബു ആന്റണി പങ്കുവെച്ചത്. “വീണ്ടും ലിസ’ എന്ന ചിത്രത്തിൽ ഞാൻ നായകൻ അല്ല. ഷൂട്ടിങ്ങിനിടയിൽ, ഊട്ടിയിൽ, നായിക ശാരിയോട് ഞാൻ ചോദിച്ചു. “നമുക്ക് ഒരു പടം എടുത്താലോ”. ശാരി ഒരു മടിയും കൂടാതെ തുടക്കക്കാരനായ ആ വില്ലന്റെ കൂടെ പോസ് ചെയ്തു,” എന്നാണ് ചിത്രം പങ്കുവച്ച് കൊണ്ട് ബാബു ആന്റണി കുറിക്കുന്നത്.

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, സിംഹള തുടങ്ങിയ ഭാഷകളിലെല്ലാം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ബാബു ആന്റണി. ‘കായംകുളം കൊച്ചുണ്ണി’യിലാണ് മലയാളി പ്രേക്ഷകർ അവസാനമായി ബാബു ആന്റണിയെന്ന ആക്ഷൻ ഹീറോയെ കണ്ടത്.

അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍. കൊക്കെയ്ന്‍ വിപണിയാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവ ലൊക്കേഷനുകള്‍.

shortlink

Related Articles

Post Your Comments


Back to top button