GeneralKollywoodLatest NewsNEWSSocial MediaVideos

വീണ്ടും രജനി ഗെറ്റപ്പിൽ ഡേവിഡ് വാർണർ ; ഇത്തവണ ‘അണ്ണാമലൈ’ സ്റ്റൈലിൽ, വീഡിയോ

രജനീകാന്തിന്‍റെ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വാര്‍ണര്‍

ഇന്ത്യയിൽ നിരവധി ആരാധകരുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ഇന്ത്യന്‍ സിനിമയും സിനിമാഗാനങ്ങളുമൊക്കെ ഇഷ്ട‍പ്പെടുന്ന വാര്‍ണറുടെ ടിക് ടോക്ക് വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി താരങ്ങളുടെ ചിത്രങ്ങളിലെ രംഗങ്ങൾ അനീകരിക്കുകയും നൃത്തം ചെയുന്ന വീഡിയോയുമെല്ലാം ഡേവിഡ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

കൂടുതലും തെലുങ്ക് നടൻ അല്ലു അര്‍ജുന്‍ ചിത്രങ്ങളിലെ ഡാന്‍സ് നമ്പരുകള്‍ക്കാണ് അദ്ദേഹം സ്റ്റെപ്പ് വച്ചിട്ടുള്ളത്. ഇപ്പോഴിതാ  രജനീകാന്തിന്‍റെ ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് വാര്‍ണര്‍ ഒരു പുതിയ വീഡിയോയില്‍. നേരത്തെയും രജനികാന്തിന്റെ വീഡിയോകൾ താരം പങ്കുവെച്ചിട്ടുണ്ട്. ”ഒരുപാട് പേർ ചോദിച്ച കാര്യമാണ് താനിപ്പോൾ ചെയ്തതെന്ന” തലക്കെട്ടോടെയാണ് ഡേവിഡ് വാർണർ അന്ന് വീഡിയോ പങ്കുവെച്ചത്. രജനികാന്തിന്റെ സ്റ്റൈൽ വാർണറിലൂടെ കാണിക്കുന്ന വീഡിയോയായിരുന്നു അത്.

https://www.instagram.com/p/CL9ErqrljFh/?utm_source=ig_web_copy_link

ഇപ്പോഴിതാ റീഫേസ് അന്ന ആപ്ലിക്കേഷനിലൂടെ ‘അണ്ണാമലൈ’യിലെ രജനി കഥാപാത്രത്തിന്‍റെ വിവിധ ഗെറ്റപ്പുകളിൽ എത്തിയായിരിക്കുകയാണ് ഡേവിഡ്. ഇന്‍സ്റ്റഗ്രാമില്‍ 22 മണിക്കൂറില്‍ 1.6 മില്യണ്‍ കാഴ്ചകളാണ് വീഡിയോ നേടിയിരിക്കുന്നത്. 15,000ല്‍ ഏറെ കമന്‍റുകളും. രജനീകാന്ത് ആരാധകര്‍ക്കൊപ്പം യുവരാജ് സിംഗും വീഡിയോയ്ക്കു താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. സൺറൈസേർസ് ഹൈദരാബാദിന്റെ ടീമഗംമായിരുന്ന ഡേവിഡ് വാർണർ.

shortlink

Related Articles

Post Your Comments


Back to top button