GeneralLatest NewsMollywoodNEWS

സെക്കന്റ് ഷോ അനുവദിക്കണം ; സെക്രട്ടറിയേറ്റിന് മുന്നില്‍ ധർണ നടത്താനൊരുങ്ങി തിയേറ്റർ ഉടമകൾ

തിങ്കളാഴ്ച രാവിലെ 10 മണിക്ക് ധര്‍ണ നടത്തുമെന്നാണ് വിവരം

സംസ്ഥനത്തെ തിയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ധർണ നടത്താനൊരുങ്ങി സിനിമ സംഘടന പ്രവർത്തകർ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തിയേറ്റര്‍ ഉടമകളും ജീവനക്കാരും സിനിമാ വിതരണ രംഗത്തെ ജീവനക്കാരും സംയുതമായി ചേര്‍ന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ധര്‍ണ നടത്തുമെന്നാണ് വിവരം.

മാര്‍ച്ച് 8ന് രാവിലെ 10 മണിക്ക് വി ജെ ടി ഹാളിന് മുമ്പില്‍ നിന്നും ആരംഭിക്കുന്ന ജാഥ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി ചേര്‍ന്ന് ധര്‍ണ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ ഫെബ്രുവരി 25ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ധര്‍ണ.

Related Articles

Post Your Comments


Back to top button