GeneralLatest NewsMollywoodNEWSSocial MediaVideos

വളർത്തുനായയെ കളിപ്പിച്ച് രമേഷ് പിഷാരടി ; വൈറലായി വീഡിയോ

നായാട്ട് എന്നാണ് വീഡിയോയ്ക്ക് പിഷാരടി നൽകിയ അടിക്കുറിപ്പ്

നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എപ്പോഴും ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്തിയെ അദ്ദേഹം ചിത്രങ്ങളാണെങ്കിൽ പോലും പങ്കുവെയ്ക്കാറുള്ളു. ഇപ്പോഴിതാ രസകരമായൊരു ക്യാപ്ഷനുമായി ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് രമേഷ്.

വീട്ടിലെ വളർത്തുനായയെ കളിപ്പിക്കുന്നതിന്റെ വീഡിയോയാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. നായാട്ട് എന്നാണ് വീഡിയോയ്ക്ക് പിഷാരടി നൽകിയ അടിക്കുറിപ്പ്.

https://www.instagram.com/p/CL-sHtInCaN/?utm_source=ig_web_copy_link

നിമിഷ നേരംകൊണ്ടാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . നിരവധി ആരാധകർ കമന്റുമായി എത്തിയിട്ടുണ്ട്. ‘നര വന്നവന്റെ നായാട്ട്…നരനായാട്ട്’,’പണിക്കൊന്നും പോവാതെ വീട്ടിൽ ഇങ്ങനെ നായാട്ടും നടത്തിയിരുന്നോ’ എന്നൊക്കെയാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമന്റ്.

ആൽമരത്തിന് അരികെ നിന്ന് സ്റ്റൈലായി പോസ് ചെയ്തു കൊണ്ടുള്ള ഒരു ചിത്രവും പിഷാരടി അടുത്തിടെ പങ്കുവച്ചിരുന്നു, “ആൽ തൊട്ട ഭൂപതി നാനെടാ,” എന്ന അടിക്കുറിപ്പോടെയാണ് ആ വീഡിയോ പങ്കുവെച്ചത്. ആരാധകരും രസകരമായ കമന്റുകളാണ് ചിത്രത്തിന് നൽകിയത്.

2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്ത് പ്രവേശിച്ചത്. ഏഷ്യാനെറ്റ് പ്ലസ് ചാനലിൽ ധർമ്മജൻ ബോൾഗാട്ടിയോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടു. 2018 ൽ പഞ്ചരവർണ്ണതത്ത എന്ന ചിത്രത്തിലൂടെ പിഷാരടി ചലച്ചിത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button