BollywoodCinemaGeneralLatest NewsNEWS

വിമർശകർക്ക് മറുപടി നൽകി പരിനീതി ‘സൈന’ ; ടീസറിൽ മിന്നും പ്രകടനവുമായി താരം

അതിഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിൽ പരിനീതി കാഴ്ചവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്

ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതം പ്രമേയമാകുന്ന സൈന എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സൈന നെഹ്‌വാളായി എത്തുന്നത് പരിനീതി ചോപ്രയാണ്. അതിഗംഭീര അഭിനയപ്രകടനമാണ് ചിത്രത്തിൽ പരിനീതി കാഴ്ചവച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കഥാപാത്രത്തിനായി നടി എടുത്ത പ്രയത്നം ടീസറിൽ വ്യക്തമാണ്.

അഭിനയത്തിൽ ഇതുവരെ മുൻനിരയിൽ പോലും എത്താത്ത പരിനീതിക്ക് സൈനയെ വെള്ളിത്തിരയിൽ ഗംഭീരമാക്കാനാകുമോ എന്ന് ചിലർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളെ കാറ്റിൽപറത്തിയാണ് ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പരിനീതി അതിഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ശ്രദ്ധ കപൂറിനെയാണ് ചിത്രത്തിൽ ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് ആ ഭാഗ്യം പരിനീതിയുടെ കൈകളിൽ എത്തുകയായിരുന്നു. സ്റ്റാൻലി ക ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ് സംവിധാനം. സൈനയുടെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള യാത്രയാണ് പ്രമേയം. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

എന്തായാലും പരിനീതിയുടെ അഭിനയ പ്രകടനം തന്നെയായിരിക്കും സിനിമയുടെ പ്രധാന ആകർഷണമാകുക. വലിയ ഒരു ഉത്തരവാദിത്വമാണ് താരം ഏറ്റെടുത്തിരിക്കുന്നത് എന്ന് തന്നെ പറയാം. വിമർശിക്കുന്നവരോടൊപ്പം തന്നെ നിരവധി ആളുകൾ താരത്തിന് ആശംസകളും നേരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button