BollywoodGeneralLatest NewsMovie GossipsNEWS

സ്ലം ഡോഗ്​ മില്ല്യണയര്‍ താരത്തിനെതിരെ പീഡന പരാതിയുമായി മുൻകാമുകി

പരാതി വ്യാജമാണെന്നും അസ്വസ്​ഥത സൃഷ്​ടിക്കുന്നതാണെന്നും നടന്‍ പറഞ്ഞു

മുംബൈ: നടൻ മാധുര്‍ മിത്തൽ ബലാത്സംഗം ചെയ്​തുവെന്ന പരാതിയുമായി മുന്‍ കാമുകി. മുംബൈയിലെ വീട്ടില്‍വെച്ച്‌ കാമുകിയെ ​ മര്‍ദിക്കുകയും ബലാത്സംഗം ചെയ്​തുവെന്നുമാണ്​ പരാതി. ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പരാതിയെ തുടർന്ന് മധുര്‍ മിത്തലിനെതിരെ ഫെബ്രുവരി 23ന്​ ഖര്‍ പൊലീസ്​ സ്​റ്റേഷനില്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍​ ചെയ്​തു.

നിലവില്‍ നടന്‍ ജയ്​പുരില്‍ ഷൂട്ടിങ് തിരക്കിലാണ്​ . കേസ്​ ജോലിയെ തടസപ്പെടുത്തുമെന്ന്​ പറഞ്ഞ മിത്തല്‍ പരാതി വ്യാജമാണെന്നും അസ്വസ്​ഥത സൃഷ്​ടിക്കുന്നതാണെന്നും പറഞ്ഞു. തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ വാട്​സ്​ആപ്​ ​​ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ടെന്നും ഇത്​ ജോലിയെ പ്രതികൂലമായി ബാധിക്കുമെന്നും മധുര്‍ പറഞ്ഞു. ഏഴുവയസുമുതല്‍ കുടുംബത്തിലെ ഏക വരുമാന മാര്‍ഗം താനാണ്​. ഇത്തരം വാര്‍ത്തകള്‍ തന്റെ കരിയര്‍ തകര്‍ക്കുന്നു . അതോടൊപ്പം തന്‍റെ ഭാവിയെയും കുടുംബത്തെയും പ്രതികൂലമായി ബാധിക്കുമെന്നും മധുര്‍ കൂട്ടിച്ചേര്‍ത്തു.

‘ഓസ്​കര്‍ ‘ നേടിയ ചിത്രം സ്ലം ഡോഗ്​ മില്ല്യണിലൂടെയാണ് മധുര്‍ മിത്തൽ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ സലീം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Related Articles

Post Your Comments


Back to top button