GalleryGeneralIndian CinemaLatest NewsNEWSSocial Media

സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കി തമന്ന ; ചിത്രങ്ങളുമായി താരം

കൂട്ടുകാർക്കൊപ്പം വിവാഹവേദിയിൽ തിളങ്ങി തമന്ന

രാജ്യമൊട്ടാകെ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. നിരവധി ഭാഷകളിൽ നായികയായി തിളങ്ങിയ താരം മലയാളികൾക്കും പ്രിയങ്കരിയാണ്. ഇപ്പോഴിതാ തമന്ന പങ്കുവെച്ച ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തായ ഒഹാലിയ തൻവീർ ഖാൻ്റെ വിവാഹത്തിനായി ജയ്പൂരിൽ വെച്ച് എടുത്ത ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CL8vF4-he2I/?utm_source=ig_web_copy_link

തമന്ന സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കുകയാണെന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. രാജസ്ഥാനിലെ അത്യന്തം ആർഭാടം നിറഞ്ഞ കൊട്ടാരത്തിലാണ് താരവും കൂട്ടരും ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിൻ്റെ വിവാഹം ആഘോഷമാക്കുന്നത്. അതീവ സുന്ദരി ആയിട്ടാണ് തമന്നയെ ചിത്രങ്ങളിൽ കാണാൻ കഴിയുന്നത്. അടുത്ത ദിവസങ്ങളിൽ തന്നെ വിവാഹ ചടങ്ങുകൾ നടക്കുമെന്നും ചിത്രങ്ങളിലൂടെ താരം സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button