CinemaGeneralMollywoodNEWS

എന്‍റെ കയ്യില്‍ പണം ഇല്ലാതിരുന്നപ്പോള്‍ ചേട്ടന്‍റെ സാലറിയുടെ പകുതിയോളം എനിക്ക് വേണ്ടി ചെലവാക്കി

അങ്ങനെയാണ് എന്റെതായിട്ടുള്ള പോക്കറ്റ് മണിയ്ക്ക് വേണ്ടി ഇത്തരം മോഡലിങ് ചെയ്തു തുടങ്ങിയത്

സിനിമയില്‍ സൂപ്പര്‍ താരമാകും മുന്‍പേ തന്റെ ജീവിത ശൈലിയെക്കുറിച്ചും മോഡലിങ് ചെയ്യേണ്ടി വന്ന ജീവിത സാഹചര്യത്തെക്കുറിച്ചും ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് ടോവിനോ തോമസ്‌.

“ഒരുപാട് മോഡലിങ് ഒന്നും ചെയ്തിട്ടുണ്ടായിരുന്നില്ല. ഞാന്‍ ചെയ്ത ഹെയര്‍ ഓയിലിന്റെ പരസ്യം ഒരു ടിപ്പിക്കല്‍ ആഡ് ആയിരുന്നില്ല. പ്രധാനമായി വട്ട ചെലവിനുള്ള പൈസ കിട്ടണം അതിനു വേണ്ടിയാണ് മോഡലിങ് ചെയ്തത്. ചേട്ടന്‍റെ വരുമാനത്തില്‍ ജീവിച്ച എനിക്ക് ചേട്ടനെ ഊറ്റുന്നതിനു ഒരു പരിധിയുണ്ട്. ഞാന്‍ ജോലി രാജിവയ്ക്കുമ്പോള്‍ എനിക്ക് ചേട്ടനേക്കാള്‍ ശമ്പളമുണ്ടായിരുന്നു. പിന്നെ ചേട്ടന്‍ വലിയ നിലയിലേക്ക് പോയി. ആ ഞാനാണ് പിന്നെ സീറോ സാലറിയായിട്ടു ഇരിക്കുമ്പോള്‍ ചേട്ടന്റെ സാലറിയുടെ പകുതിയോളം എനിക്ക് വേണ്ടി ചെലവാക്കി കൊണ്ടിരുന്നത്. കൊച്ചിയില്‍ താമസിക്കുമ്പോള്‍ വാടക കൊടുക്കണം, അങ്ങനെ കുറെയധികം ചെലവുകള്‍ ഉണ്ടല്ലോ. അങ്ങനെയാണ് എന്റെതായിട്ടുള്ള പോക്കറ്റ് മണിയ്ക്ക് വേണ്ടി ഇത്തരം മോഡലിങ് ചെയ്തു തുടങ്ങിയത്. എനിക്ക് കിട്ടുന്ന പതിനായിരം രൂപയൊക്കെ ഞാന്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കും. ഞാന്‍ അധ്വാനിച്ചു ഉണ്ടാക്കിയതാണ് എന്നൊക്കെ പറഞ്ഞു. എന്നിട്ട് ഞാന്‍ പിന്നീട് അത് തിരികെ ചോദിക്കും. അന്ന് നല്‍കിയ പതിനായിരം രൂപയില്‍ നിന്ന് ‘എനിക്ക് ആയിരം രൂപ താ’ എന്നൊക്കെ പറഞ്ഞു വഴക്കടിക്കും”.

shortlink

Related Articles

Post Your Comments


Back to top button