CinemaGeneralLatest NewsMovie GossipsNEWSTollywood

”പു​ഷ്പ”​ ; അല്ലു അർജ്ജുന്റെ ജ​ന്മ​ദി​ന​ത്തിൽ ടീസർ പുറത്തിറക്കും

ക​ഴി​ഞ്ഞ​ ​ജ​ന്മ​ദി​ന​ത്തി​ലാ​ണ് ​പു​ഷ്‌​പ​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സാ​യ​ത്

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് തെലുങ്ക് നടൻ അല്ലു അർജ്ജുൻ. താരത്തിന്റെ ചിത്രങ്ങൾക്ക് എല്ലാം മലയാളത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ അല്ലു അർജ്ജുന്റെ ഏറ്റവും പുതിയ ചിത്രം ‘പു​ഷ്പയുടെ’ ടീസർ ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ത​മി​ഴ്‌​നാ​ട് ​ഷെ​ഡ്യൂ​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​ ​അ​ല്ലു​ ​അ​ർ​ജ്ജു​ൻ​ ​ഹൈ​ദ​രാ​ബാ​ദി​ൽ​ ​തി​രി​ച്ചെ​ത്തിയിരിക്കുകയാണ്.​ ​തന്റെ ജന്മദിനത്തിൽ തന്നെ പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് സിനിമയുടെ സംവിധായകൻ സു​കു​മാ​റി​നോ​ട് എത്രയും പെട്ടന്ന് ടീ​സ​ർ​ ​ത​യ്യാ​റാ​ക്കണമെന്ന് അല്ലു അർജ്ജുൻ ആവശ്യപ്പെട്ടതായാണ് വിവരം.

ഏ​പ്രി​ൽ​ 8​ന് ​ത​ന്റെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​ആ​രാ​ധ​ക​ർ​ക്കു​ള്ള​ ​സ​മ്മാ​ന​മാ​യി​ ​ടീ​സ​ർ​ ​പു​റ​ത്തി​റ​ക്ക​ണ​മെ​ന്നാ​ണ് ​അ​ല്ലു​വി​ന്റെ​ ​മോ​ഹം.​ ​ക​ഴി​ഞ്ഞ​ ​ജ​ന്മ​ദി​ന​ത്തി​ലാ​ണ് ​പു​ഷ്‌​പ​യു​ടെ​ ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​റി​ലീ​സാ​യ​ത്. അ​ല്ലു​അ​ർ​ജു​ന്റെ​ ​ഒ​ടു​വി​ലി​റ​ങ്ങി​യ​ ​ചി​ത്ര​മാ​യ​ ​അ​ല​ ​വൈ​കു​ണ്ഠ​പു​ര​മു​ലോ​ ​(​അ​ങ്ങ് ​വൈ​കു​ണ്ഠ​പു​ര​ത്ത്)​ ​റി​ലീ​സി​ന് ​ആ​റ് ​മാ​സ​ത്തി​ന് ​മു​ൻ​പേ​ ​ടീ​സ​റും​ ​മൂ​ന്ന് ​മാ​സം​ ​മു​ൻ​പ് ​പാ​ട്ടു​ക​ളും​ ​റി​ലീ​സ് ​ചെ​യ്തി​രു​ന്നു.​ ​ ​മൈ​ത്രി​ ​മൂ​വീ​ ​മേ​ക്കേ​ഴ്സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ഗ​സ്റ്റ് 13​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് ​റിപ്പോർട്ട്.​ ​ര​ശ്‌​മി​ക​ ​മ​ന്ദാ​ന​യാ​ണ് ചിത്രത്തിൽ അല്ലുവിന്റെ നായികയായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button