GeneralKollywoodLatest NewsNEWSSocial Media

‘സാനി കൈദം’ ; സംവിധായകനിൽ നിന്ന് നടനിലേക്ക്, ശെൽവരാഘവന് ആശംസയുമായി കീർത്തി സുരേഷ്

ശെൽവരാഘവന്റെ ജന്മദിനത്തിൽ ആശംസ അറിയിച്ച് കീർത്തി സുരേഷ്

പ്രേഷകരുടെ പ്രിയപ്പെട്ട നടി കീര്‍ത്തി സുരേഷും സംവിധായകൻ ശെല്‍വരാഘവനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് സാനി കൈദം. ഇപ്പോഴിതാ സിനിമയിലെ പുതിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് കീർത്തി സുരേഷ്. നേരത്തെയും കീർത്തി ചിത്രത്തിന്റെ പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ശെൽവരാഘവന്റെ ജന്മദിനത്തിൽ ആശംസ അറിയിച്ചുകൊണ്ടാണ് കീർത്തി ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച സംവിധായകനായ താങ്കള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ ഞാൻ സന്തോഷവതിയാണ്. ഇപ്പോൾ മികച്ച നടനുമാണ് താങ്കള്‍ എന്നും കീര്‍ത്തി സുരേഷ് പറയുന്നു.

https://www.instagram.com/p/CMBjDfPJlWR/?utm_source=ig_web_copy_link

ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഡാര്‍ക്ക് മൂഡ് സിനിമയായിരിക്കുമെന്നാണ് പോസ്റ്റര്‍ തരുന്ന സൂചനകള്‍.യാമിനി യജ്ഞമൂര്‍ത്തി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നാഗൂരന്‍ ആണ്

shortlink

Related Articles

Post Your Comments


Back to top button