GeneralLatest NewsMollywoodNEWS

‘മകനും മരുമകനുമൊപ്പം മോഹനവല്ലി’ ; ചിത്രവുമായി മഞ്ജു പിള്ള

'തട്ടീം മുട്ടീം' എന്ന പരമ്പരയിലെ കഥാപാത്രങ്ങൾക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. നിരവധി സിനിമകളിലും സീരിയലിലൂടെ ഒട്ടനവധി കഥാപാത്രങ്ങളെയാണ് മഞ്ജുപിള്ള പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുളളത്. ഇപ്പോഴിതാ ഒരു മനോഹര ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. നിലവിൽ അഭിനയിച്ചിട്ടുകൊണ്ടിരിക്കുന്ന ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലെ കഥാപാത്രങ്ങൾക്കൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്.

കോമഡി പരമ്പരയാണ് തട്ടീം മുട്ടീം. അര്‍ജുന്‍- മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. ഒരു കുടുംബത്തില്‍ നടക്കുന്ന ദൈനംദിന കാര്യങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുന്ന പരമ്പരപ്രേക്ഷകർക്ക് ഏറെ പ്രിയമാണ്.

https://www.instagram.com/p/CL7-UEPh2W8/?utm_source=ig_web_copy_link

പരമ്പരയില്‍ മോഹനവല്ലിയുടെ മകനായെത്തുന്ന സിദ്ധാര്‍ത്ഥിനൊപ്പമുള്ള ചിത്രവും, മരുമകനായെത്തുന്ന സാഗര്‍ സൂര്യയ്‌ക്കൊപ്പമുള്ള ചിത്രവുമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ആദിക്കുട്ടനും ഞാനും, കണ്ണന്‍മോനും ഞാനും എന്നിങ്ങനെയുള്ള ക്യാപ്ഷനൊപ്പമാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മമ്മീയെന്നാണ് സിദ്ധാര്‍ത്ഥ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

കെ.പി.എസ്.സി ലളിതയും പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ചക്കപ്പഴം എന്ന പരമ്പരയിലും കെ പി എസ് സി ലളിത അഭിനയിക്കുന്നുണ്ട്. തട്ടീം മുട്ടീം എന്ന സീരിയലിൽ നിന്ന് നടി മാറിയോ എന്നെല്ലാം ആരാധകർ ചോദിക്കുന്നുമുണ്ട്.

എന്നാൽ അമ്മസിംഹം എവിടേയും പോയതല്ല.. ഗസ്റ്റ് റോളിലാണ് ചക്കപ്പഴത്തിലെത്തിയതെന്നും, ഉടനെതന്നെ തിരിച്ചുവരുമെന്നും മഞ്ജു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button