GeneralLatest NewsMollywoodNEWSSocial Media

‘ദൃശ്യം 2’ ; ആന്‍റണി പെരുമ്പാവൂരിനോടൊപ്പം വിജയം ആഘോഷിച്ച് മോഹന്‍ലാൽ

ആഘോഷത്തിന്‍റെ ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു

‘ദൃശ്യം 2’ സിനിമയുടെ വിജയം ആഘോഷിച്ച് മോഹന്‍ലാലും നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും. സ്വന്തം ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ആഘോഷം. ജീവനക്കാര്‍ക്കൊപ്പം കേക്ക് മുറിച്ച് നടത്തിയ ആഘോഷത്തിന്‍റെ ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

നേരത്തെ ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് ‘ദൃശ്യം 2’ വിജയാഘോഷം നടത്തിയിരുന്നെങ്കിലും തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ മോഹന്‍ലാല്‍ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.

https://www.facebook.com/ActorMohanlal/posts/283571963136076

ഫെബ്രുവരി 19ന് ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ദൃശ്യം 2 സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആണ്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാരവിഷയമാണ്.

നിലവിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ അവസാനഘട്ട പ്രീ-പ്രൊഡക്ഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തിന്‍റെ ഗോവയില്‍ ആരംഭിക്കുന്ന ആദ്യ ഷെഡ്യൂളിന്‍റെ ചിത്രീകരണം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button