BollywoodCinemaGalleryGeneralLatest NewsNEWSSocial Media

സൈനയായി പരിണീതി ; ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് സൈന നെഹ്‌വാൾ

പരിണീതിയുടെ മെയ്ക്കോവർ തനിക്കേറെ ഇഷ്ടപ്പെട്ടെന്നും സൈന നെഹ്‌വാൾ

ബാഡ്മിന്റൺ താരം സൈന നേവാളിന്റെ ജീവിതം പറയുന്ന സൈനയുടെ പുതിയ പോസ്റ്ററുകൾ പുറത്തുവിട്ടു. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരിണീതി ചോപ്രയാണ് സൈനയെ അവതരിപ്പിക്കുന്നത്.

സൈനയും ചിത്രത്തിന്റെ പോസ്റ്ററുകൾ പങ്കുവച്ചിട്ടുണ്ട്. മിനി സൈനയായുള്ള പരിണീതിയുടെ മെയ്ക്കോവർ തനിക്കേറെ ഇഷ്ടപ്പെട്ടെന്നും സൈന നേവാൾ കുറിക്കുന്നു.

സ്റ്റാൻലി ക ദബ്ബാ, ഹവാ ഹവായ് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്‌ത അമോൽ ഗുപ്‌തയാണ് സംവിധാനം. സൈനയുടെ കുട്ടിക്കാലം മുതൽ കൗമാരം വരെയുള്ള യാത്രയാണ് പ്രമേയം. 2019 ൽ ചിത്രീകരണം ആരംഭിച്ച സിനിമ കഴിഞ്ഞ വർഷം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി മൂലം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.

https://www.instagram.com/p/CMAkNoZD0Yx/?utm_source=ig_web_copy_link

ശ്രദ്ധ കപൂറിനെയാണ് ചിത്രത്തിൽ ആദ്യം പരിഗണിച്ചതെങ്കിലും നറുക്ക് വീണത് പരിനീതിക്കായിരുന്നു. ചിത്രത്തിൽ ശ്രദ്ധയോടൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഇഷാൻ നഖ്​വിയും ബാഡ്മിൻൺ പരിശീലിച്ചിരുന്നു. ശ്രദ്ധയെ വച്ച് ചിത്രീകരണവും ആരംഭിച്ചുവെങ്കിലും മറ്റ് ചിത്രങ്ങളുടെ തിരക്കുകൾ വന്നപ്പോൾ താരം പിന്മാറുകയും പരിണീതിയെ പരി​ഗണിക്കുകയുമായിരുന്നു.

സൈനയുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളെ സത്യസന്ധമായി അവതരിപ്പിക്കുന്ന സിനിമയായിരിക്കും ഇതെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.മാർച്ച് 26 നാണ് ചിത്രത്തിന്റെ റിലീസ്.

shortlink

Related Articles

Post Your Comments


Back to top button