CinemaGalleryGeneralLatest NewsNEWSSocial Media

‘പാപ്പനാ’യി സുരേഷ് ഗോപി; ശ്രദ്ധ നേടി ചിത്രങ്ങൾ

സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്

സൂപ്പർ ഹിറ്റുകളുടെ സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന “പാപ്പ”ന്‍റെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. ഈ വേളയിൽ “പാപ്പൻ” ലുക്കിലുള്ള സുരേഷ് ഗോപിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ്. താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ ‘മാത്യു പാപ്പൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി വേഷമിടുന്നത്.

https://www.facebook.com/ActorSureshGopi/posts/1988750057934268

 

Read Also: സൈനയായി പരിണീതി ; ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് സൈന നെഹ്‌വാൾ

സൂപ്പർ ഹിറ്റ് ചിത്രം “പൊറിഞ്ചു മറിയം ജോസി”ന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് “പാപ്പൻ”. ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ ജോഷി – സുരേഷ് ഗോപി കൂട്ടുക്കെട്ടിൽ പുറത്തിറിങ്ങിയിട്ടുണ്ട്. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button