BollywoodCinemaGeneralKollywoodLatest NewsMovie GossipsNEWS

”അരുവി” ബോളിവുഡിലേക്ക് ; അദിതി ബാലന്റെ റോളിൽ ഫാത്തിമ സന ഷെയ്ഖ്

ഇ നിവാസ് ആണ് ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്

ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ തമിഴ് ചിത്രമാണ് ”അരുവി”. അദിതി ബാലൻ നായികയായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.
ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. അദിതി ബാലൻ അവതരിപ്പിച്ച നായിക കഥാപാത്രത്തെ ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ് അവതരിപ്പിക്കും.

ഇ നിവാസ് ആണ് ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. 2021 പകുതിയോടെയാണ് ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലേക്ക് സിനിമയെത്തുമ്പോഴും സിനിമയുടെ കഥയില്‍ മാറ്റമുണ്ടാകില്ല. തന്റെ അനാഥത്വത്തെയും ആശ്രിതത്വത്തെയും ദുരുപയോഗം ചെയ്‍ത പുരുഷൻമാരെ തുറന്നുകാട്ടുന്നതായിരുന്നു തമിഴ് സിനിമയില്‍ പറഞ്ഞത്. മികച്ച അഭിനയമായിരുന്നു ചിത്രത്തില്‍ അദിതിയുടേത്. നായികയുടെ തോളിലേറിയ ചിത്രമായിരുന്നു അരുവി. അദിതിയുടെ അഭിനയമായിരുന്നു അരുവിയുടെ ആകര്‍ഷണം. അരുണ്‍ പ്രഭുവായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

ഹിന്ദി സിനിമയിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായില്ല.അരുണ്‍ പ്രഭു തന്നെയായിരുന്നു അരുവി ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.

shortlink

Related Articles

Post Your Comments


Back to top button