GeneralIFFKLatest NewsMollywoodNEWS

കൈയ്യടി നേടി ‘വാസന്തി’; ഐഎഫ്എഫ്കെയിൽ താരങ്ങളായി റഹ്മാൻ ബ്രദേഴ്സ്

മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്

അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ചിത്രമാണ് വാസന്തി’ . നാടകത്തിന്റെ രംഗഭാഷ്യങ്ങൾ അനുജനും സിനിമയുടെ വ്യാകരണം ജ്യേഷ്ഠനും സംഭാവനചെയ്തപ്പോഴാണ് 2019-ലെ സംസ്ഥാനപുരസ്കാരം നേടിയ ‘ വാസന്തി’ യുെട പിറവി.   മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് അഭിനയവും സംവിധാനവും പഠിച്ചിറങ്ങിയ സജാസ് റഹ്മാന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു സിനിമ. വീഡിയോ എഡിറ്ററായ ഷിനോസ് റഹ്മാനുമായി ചേർന്നപ്പോൾ തിരക്കഥയെഴുതാനുള്ള ധൈര്യം കിട്ടി.
അങ്ങനെ 2014-ൽ അവരുടെ ആദ്യസിനിമ ‘ കളിപ്പാട്ടക്കാർ’ വെള്ളിത്തിരയിലെത്തി. വീണ്ടും ഒരുസിനിമ ആലോചിച്ചപ്പോഴാണ് വാസന്തിയിലേക്കെത്തുന്നത്. വാസന്തിയ്ക്ക് ഇത്രയേറെ സ്വീകരണമുണ്ടെന്ന് അടുത്തറിയാൻ കഴിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടെന്ന് ഇരുവരും ഒരേസ്വരത്തിൽ പറയുന്നു.

സ്വാസികയും സിജു വിത്സണും ശബരീഷുമെല്ലാം ഞങ്ങളുടെ സുഹൃത്തുക്കളാണ്. അങ്ങനെ എല്ലാവരും ചേർന്ന് രസകരമായി വാസന്തി ഒരുക്കുകയായിരുന്നു, ഷിനോസ് റഹ്മാൻ പറഞ്ഞു.

നോട്ടുനിരോധനം വന്നപ്പോഴാണ് വാസന്തിയുടെ ആദ്യജോലികൾ തുടങ്ങിയത്. പിന്നെ പല ഘട്ടങ്ങളിലായാണ് സിനിമ പൂർത്തിയാക്കിയത്. നാടകവും സിനിമയും സമന്വയിപ്പിച്ചൊരു സിനിമയുടെ കഥയ്ക്കുപിന്നിലും വലിയൊരു സൗഹൃദത്തിന്റെ കഥയുണ്ടെന്നും ഇവർ പറയുന്നു.

ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് ആണ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുത്തത്. തിരക്കഥയൊരുക്കിയ ഷിനോയ്, സജാസ് റഹ്മാന്‍ എന്നിവർ മികച്ച തിരക്കഥാകൃത്തുക്കളായി. സ്വാസിക, ശബരീഷ്, സിജു, വിനോദ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button