ആ സീനില്‍ മണി ചേട്ടനും ഞാനും ഒരുപോലെയാണ് എന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട്: ചെമ്പന്‍ വിനോദ് ജോസ്

അതുകൊണ്ടാകാം മണി ചേട്ടന്റെ നടേശന്‍ എന്ന കഥാപാത്രവുമായി എന്റെ കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത്

‘ഡാര്‍വിന്റെ പരിണാമം’ എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ തന്റെ കഥാപാത്രത്തെ ‘ഛോട്ടാ മുംബൈ’ എന്ന സിനിമയിലെ കലാഭവന്‍ മണിയുടെ നടേശന്‍ എന്ന കഥാപാത്രവുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്തിരുന്നുവെന്നും കലാഭവന്‍ മണിയുടെ ഹിറ്റ് കഥാപാത്രത്തിനോട് തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ താരതമ്യം ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ചും കലാഭവന്‍ മണിയുടെ ഓര്‍മ്മ ദിനത്തില്‍ ചെമ്പന്‍ വിനോദ് ജോസ് തുറന്നു പറയുകയാണ്.

കലാഭവന്‍ മണിയുടെ ജീവിത കഥ പറഞ്ഞ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയിലേക്ക് വിനയന്‍ ആദ്യം പരിഗണിച്ചിരുന്നത് ചെമ്പന്‍ വിനോദ് ജോസിനെയായിരുന്നു.

ചെമ്പന്‍ വിനോദ് ജോസിന്റെ വാക്കുകള്‍

“ഞാന്‍ അഭിനയിച്ച ‘ഡാര്‍വിന്റെ പരിണാമം’ എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ മണി ചേട്ടന്റെ ‘ഛോട്ടാ മുംബൈ’ എന്ന സിനിമയിലെ കഥാപാത്രവുമായി പലരും താരതമ്യപ്പെടുത്താറുണ്ട്. അതിന്റെ പ്രധാന കാരണം അതിലെ ചില സീനുകള്‍ ‘ഛോട്ടാ മുംബൈ’ എന്ന സിനിമയിലെ സീനുകളുമായി നേരിയ ബന്ധമുണ്ട്. അതുകൊണ്ടാകാം മണി ചേട്ടന്റെ നടേശന്‍ എന്ന കഥാപാത്രവുമായി എന്റെ കഥാപാത്രത്തെ താരതമ്യം ചെയ്യുന്നത്. അത് എനിക്ക് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. മണി ചേട്ടന്‍ ചെയ്തു അനശ്വരമാക്കിയ ഒരു കഥാപാത്രത്തിന് എന്റെ കഥാപാത്രവുമായി സാമ്യം ഉണ്ടെന്നു പറയുന്നതില്‍ തന്നെ എനിക്ക് ഒരു ത്രില്‍ ഉണ്ട്”. ചെമ്പന്‍ വിനോദ് ജോസ് പറയുന്നു

Share
Leave a Comment