GeneralLatest NewsMollywoodNEWSTV Shows

ബിഗ് ബോസിലേക്ക് എടുത്തത് സിംപതി കൊണ്ട് ; ഡിംപലിനെതിരെ ഭാഗ്യലക്ഷ്‍മി

എന്‍റെ അമ്മയുടെ പ്രായമുണ്ട്, ഇവർ ഇങ്ങനെ ഒക്കെ പറയാമോ? ഡിംപൽ

ബിഗ് ബോസ് സീസൺ 3 സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയാണ്. ഫെബ്രുവരി 14 ന് ആരംഭിച്ച ഷോ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. 14 പേരുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. തർക്കങ്ങളും പ്രശനങ്ങളും സന്തോഷങ്ങളും ഒക്കെയായി ഷോ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മത്സരാര്‍ഥികളായ ഡിംപലും ഭാഗ്യ ലക്ഷ്മിയും തമ്മിലുള്ള തർക്കങ്ങളാണ് ചർച്ചയാകുന്നത്.

തന്നെ ബിഗ് ബോസിലേക്ക് എടുക്കാന്‍ കാരണം സിംപതിയാണെന്ന് ഭാഗ്യലക്ഷ്‍മി മണിക്കുട്ടനോട് പറഞ്ഞുവെന്ന് ഡിംപൽ പറയുന്നു. “എനിക്ക് അത് കേട്ടിട്ട് വളരെ ചീപ്പ് ആയിട്ടു തോന്നി. ഞാന്‍ കൊണ്ടുവന്നതെല്ലാം ചെറിയ ടോപ്പുകള്‍ ആണ്. എന്‍റെ മാര്‍ക്ക് കാണിക്കാന്‍ വേണ്ടി. കാരണം ആളുകള്‍ക്ക് അതൊരു സന്ദേശം ആകുമെന്ന് തോന്നി. സ്ട്രെച്ച് മാര്‍ക്ക് അല്ല മനുഷ്യരെ നിര്‍വചിക്കുന്നത് എന്നത്. അതൊരു ഷോഓഫിനുവേണ്ടിയല്ല. മുഖത്ത് ഒരു മാര്‍ക്ക് വന്നാല്‍ വരെ പെണ്‍കുട്ടികള്‍ക്ക് കല്യാണം മുടങ്ങിപ്പോവാറുണ്ട്.
ഞാന്‍ പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഇവര്‍ പറയുന്നത്. എന്‍റെ ജീവിതത്തിന്‍റെ പ്രചോദനമാണ് അത്. ഇത് എനിക്ക് എങ്ങനെ സിംപതി തരുമെന്ന് പറ. സിംപതി എന്‍റെ വീട്ടിലേക്കുള്ള ചോറ് തരുമോ? അതോ കടമൊക്കെ തീര്‍ത്തു തരുമോ? സിംപതി കൊണ്ടല്ല ഞാന്‍ ട്രാക്കില്‍ ഓടിയത്. സിംപതി കൊണ്ടല്ല ഞാന്‍ ഇത്രയും കാലം കഷ്ടപ്പെട്ട് ജീവിച്ചത്. ഒന്നുമില്ലെലും ഇവര്‍ക്ക് എത്ര വയസുണ്ട്? എന്‍റെ അമ്മയുടെ പ്രായമുണ്ട്. ഈ തളര്‍ന്ന ശരീരം വച്ചിട്ട് ഞാന്‍ ഓടിനടക്കുന്നതിന്‍റെ പകുതി ആരും ഓടിനടക്കുന്നില്ലല്ലോ. വേദന ദൈവം എല്ലാവര്‍ക്കും കൊടുക്കും. പക്ഷേ മറ്റുള്ളവരുടെ വേദന മനസിലാക്കാനുള്ള മനസ് എത് ചിലര്‍ക്കേ കൊടുക്കൂ. അതില്‍ ഒരാളായിപ്പോയി ഞാന്‍”, ഡിംപൽ പറയുന്നു.

ഡിംപലിനെ ബിഗ് ബോസിലേക്ക് എടുത്തത് സിംപതി ഉണര്‍ത്താനാണെന്ന് ഭാഗ്യലക്ഷ്‍മി മണിക്കുട്ടനോടായി പറഞ്ഞുവെന്നാണ് ആരോപണം.  മറ്റു മത്സരാർത്ഥിയായ മജിയിസയാണ് അനൂപിനോടും ഫിറോസിനോടും ഇക്കാര്യം പറഞ്ഞത്. ഭാഗ്യലക്ഷ്‍മി പറഞ്ഞത് വളരെ ചീപ്പ് ആയിപ്പോയെന്ന് ഭാനുവും അഭിപ്രായം പങ്കുവച്ചു. എന്നാൽ സംഭവത്തിൽ ഭാഗ്യലക്ഷ്മി പ്രതികരിച്ചിട്ടില്ല.

Related Articles

Post Your Comments


Back to top button