GeneralLatest NewsMollywoodNEWSSocial Media

അഹാനയ്ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞില്ല ; ഇഷാനി നായികയാകുന്ന ആദ്യ സിനിമയുടെ ഭാഗമായ സന്തോഷം പങ്കിട്ട് കൃഷ്ണകുമാർ!

കൃഷ്ണകുമാറിന്റെ ഇളയ മകൾ ഇഷാനി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിലും വളരെ സജീവമായ കുടുംബം ഏവർക്കും പ്രിയങ്കരരാണ്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന മലയാള സിനിമയിലെ യുവനടിമാരുടെ പട്ടികയിൽ മുൻനിരയിൽ തന്നെയാണ്. നിരവധി ചിത്രങ്ങളിലാണ് ചുരുങ്ങിയ സമയംകൊണ്ട് അഹാന അഭിനയിച്ചിട്ടുള്ളത്.

ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഇളയ മകൾ ഇഷാനിയും അച്ഛന്റെയും സഹോദരിയുടെയും പാത പിന്തുടരുകയാണ്. മകളുടെ ആദ്യ ചിത്രം മമ്മൂട്ടി നായകനായെത്തുന്ന ‘വൺ’ എന്ന ചിത്രത്തിലൂടെയായതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. കൃഷ്ണകുമാറും ഇതേ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത.
ഇപ്പോഴിതാ ഈ സന്തോഷ വാർത്ത പങ്കുവെച്ചുകൊണ്ട് കൃഷ്ണകുമാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

മകളും നടിയുമായ അഹാന കൃഷ്ണയ്ക്കൊപ്പം അഭിനയിക്കാനാകാത്തതിൻ്റെ സങ്കടവും പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാർ ഇപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. ചിത്രത്തിൽ വിജിലൻസ് ഡയറക്ടറുടെ വേഷമാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കൃഷ്ണകുമാറിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം

‘ശ്രീ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വരുന്ന “വൺ” എന്ന സിനിമയിലെ എന്റെ കഥാപാത്രമാണ് വിജിലൻസ് ഡയറക്ടർ അലക്സ്‌ തോമസ്.”പരോളിന് ശേഷം മമ്മുക്കയോടൊപ്പം വീണ്ടും ഒരു ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടി. സന്തോഷം. മകൾ ആഹാന അഭിനയിച്ച സിനിമകളിൽ അഭിനയിക്കാൻ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ഇഷാനി നായികയായി വരുന്ന അവളുടെ ആദ്യ ചിത്രമായ വണ്ണിൽ എനിക്കും ഒരു കഥാപാത്രമായി വരാൻ കഴിഞ്ഞതിൽ സന്തോഷം.. ദൈവത്തിനു നന്ദി. ഇന്നാണ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തത്..’

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ എന്ന സിനിമയിൽ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വണ്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം പ്രശംസ നേടിയിരുന്നു. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ടീമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.

മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ ഈ സിനിമയിലുണ്ട്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഷൂട്ടിംഗ്. 2020ല്‍ ആണ് റിലീസ്.

shortlink

Related Articles

Post Your Comments


Back to top button