BollywoodGeneralLatest NewsMovie GossipsNEWS

വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ബലാത്സംഗം ചെയ്തു ; പരാതിയുമായി സീരിയൽ നടി

ബലാത്സംഗം ചെയ്തെന്ന സീരിയൽ നടിയുടെ പരാതിയിൽ കേസെടുത്തു

ബലാത്സംഗം ചെയ്തെന്ന സീരിയൽ നടിയുടെ പരാതിയിൽ കേസെടുത്തു. വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകി ബലാത്സംഗത്തിനിരയാക്കി എന്നു കാട്ടിയാണ് മുംബൈ സ്വദേശിനിയായ സീരിയൽ താരം പരാതി നൽകിയത്.

ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് യുവാവിനെ പരിചയപ്പെട്ടത്. പരസ്പരം പരിചയപ്പെട്ടതോടെ ഫോൺവിളികളും സോഷ്യൽ മീഡിയ ചാറ്റുകളും പതിവായി. പിന്നീട് ഇയാൾ യുവതിയെ വിളിച്ച് നേരിൽ കാണണമെന്ന് ആഗ്രഹം അറിയിച്ചു. ഇതേ തുടർന്ന് യുവതി ഇയാളെ മുംബൈയിലെ തന്‍റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് ബലാത്സംഗത്തിനിരയാക്കി എന്നാണ് പരാതി. തുടർന്ന് എത്രയും വേഗം മാതാപിതാക്കളെ പരിചയപ്പെടുത്താമെന്നും അധികം വൈകാതെ തന്നെ വിവാഹച്ചടങ്ങുകൾ നടത്താമെന്നും ഇയാൾ ഉറപ്പു നൽകി. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഈ വാക്ക് പാലിക്കാൻ പ്രതി തയ്യാറാവാതെ വന്നതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പ്രതിക്കെതിരെ ബലാത്സംഗം, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.   ഓഷിവാര സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു .

Related Articles

Post Your Comments


Back to top button